സ്ഥാ​നാ​രോ​ഹ​ണ​വും സ​ത്യ​പ്ര​തി​ജ്ഞ​യും
Sunday, July 20, 2025 7:02 AM IST
ക​ട്ട​പ്പ​ന :ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സ​ത്യ​പ്ര​തി​ജ്ഞ​യും നാളെ ​വൈ​കു​ന്നേ​രം 6.30ന് ​ഹൈ​റേ​ഞ്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ ന​ട​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജെ​ബി​ന്‍ ജോ​സ് (പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് ജോ​ണി (സെ​ക്ര​ട്ട​റി), മാ​ത്യു കെ. ​ജോ​ൺ ( ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​ല്‍​ക്കും. ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ വി.എ​സ്. ജ​യേ​ഷ് നേ​തൃ​ത്വം ന​ൽ​കും. ഡി​സ്ട്രി​ക്ട് സ​ര്‍​വീ​സ് പ്രൊ​ജ​ക്ടാ​യ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍​സി​ന​റേ​റ്റ​ര്‍ മെ​ഷീ​നു​ക​ള്‍ അ​ഞ്ചു സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കും.

ക​ട്ട​പ്പ​ന ല​യ​ണ്‍​സ് ക്ല​ബ് സ​ര്‍​വീ​സ് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ചി​യാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ന് മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കാ​നും മ​റ്റു ഉ​പ​യോ​ഗ​ങ്ങ​ള്‍​ക്കു​മാ​യി ഫ്രി​ഡ്ജ് ന​ല്‍​കും. ഇ​തുകൂ​ടാ​തെ അ​ഞ്ചു വീ​ടു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, കു​ട്ടി​ക​ള്‍​ക്കു​ള്ള പ്രോ​ജ​ക്ടു​ക​ള്‍, കൃ​ത്രി​മ അ​വ​യ​വ​ദാ​നം, സൗ​ജ​ന്യ ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് സെ​ന്‍​സ് കു​ര്യ​ന്‍, സെ​ക്ര​ട്ട​റി ജെ​ബി​ന്‍ ജോ​സ്, ട്ര​ഷ​റ​ര്‍ കെ. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.