സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ എ​ടി​എ​മ്മി​ൽ മ​രി​ച്ച​ നി​ല​യി​ൽ
Sunday, July 20, 2025 7:02 AM IST
തൊ​ടു​പു​ഴ: സുര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ എ​ടി​എ​മ്മി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ടി​ക്കു​ളം വാ​രു​കു​ഴി​യി​ൽ ബി​നു ( 58)വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ആ​ന​ക്കൂ​ടി​ന് സ​മീ​പം ക​രൂ​ർ വൈ​ശ്യ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. രാ​വി​ലെ എ​ടി​എ​മ്മി​ലെ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: നീ​തു, ഗീ​തു, യ​ദു. മ​രു​മ​ക്ക​ൾ:​സു​നി​ൽ,ന​വീ​ൻ.