മു​ള്ള​രി​ങ്ങാ​ട്ട് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി
Sunday, July 20, 2025 7:02 AM IST
വ​ണ്ണ​പ്പു​റം: മു​ള്ള​രി​ങ്ങാ​ട് പാ​ത​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. മു​ള്ള​രി​ങ്ങാ​ട് - ത​ല​ക്കോ​ട് റോ​ഡ​രി​കി​ൽ പ​ന​ങ്കു​ഴി ഭാ​ഗ​ത്താ​ണ് രാ​ത്രി​യും പ​ക​ലും കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ബ്ലാ​വ​ടി ഭാ​ഗ​ത്തെ​ത്തി​യ ആ​ന പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ്, പു​തു​ശേ​രി​ൽ ബേ​ബി, പെ​രു​ങ്കു​ഴി​യി​ൽ ജോ​മോൻ എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ കൃ​ഷി ന​ശി​പ്പി​ച്ചു. പി​ന്നീ​ടാ​ണ് പാ​ത​യോ​ര​ത്ത് തു​ട​രു​ന്ന​ത്. കാ​ട്ടാ​ന പ​തി​വാ​യി എ​ത്തു​ന്ന​തു മൂ​ലം രാ​ത്രി​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾക്ക് ഭ​യ​ന്നാ​ണ്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ആ​ന മു​ന്നി​ൽ എ​ത്തി​യാ​ൽ പോ​ലും കാ​ണാ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട വ്യാ​പാ​രി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെട്ട​ത്. .