എ​ൽ​ഡി​എ​ഫി​ൽ മു​റു​മു​റു​പ്പ് : ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ൽ കൊ​ച്ചി​യി​ൽ വെ​വ്വേ​റെ പ്ര​തി​ഷേ​ധം
Friday, August 8, 2025 4:29 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ഛത്തീ​സ്ഗ​ഢി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് കൊ​ച്ചി മ​ണ്ഡ​ല​ത്തി​ല്‍ വെ​വ്വേ​റെ ന​ട​ത്തി സി​പി​ഐ​യും സി​പി​എ​മ്മും.

സി​പി​എം എ​ല്‍​ഡി​എ​ഫ് ബാ​ന​റി​ല്‍ തോ​പ്പും​പ​ടി പ്യാ​രി ജം​ഗ്ഷ​നി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​പ്പോ​ള്‍ സി​പി​ഐ ഒ​റ്റ​യ്ക്ക് തോ​പ്പും​പ​ടി കെ​എ​സ്ഇ​ബി ഓ​ഫി​സി​നു സ​മീ​പം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു പ​രി​പാ​ടി​ക​ളും ഒ​രേ സ​മ​യ​ത്തു​മാ​യി​രു​ന്നു.

എ​ല്‍​ഡി​എ​ഫ് പ​രി​പാ​ടി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. രാ​ജം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​ജെ. മാ​ക്സി എം​എ​ല്‍​എ, പി.​എ. പീ​റ്റ​ര്‍, സോ​ണി.​കെ ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സി​പി​ഐ​യു​ടെ പ​രി​പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൾ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ഷ​ബീ​ബ്,പി.​എ. അ​യൂ​ബ് ഖാ​ന്‍, പി.​കെ. ഷി​ഫാ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ,എ. ​അ​ഫ്സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.