നെ​ടു​ന്പാ​ശേ​രി സ​ഹ. ബാ​ങ്ക് ക്ര​മ​ക്കേ​ട്: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​ം-സി​പി​എം
Friday, August 8, 2025 4:29 AM IST
നെ​ടു​ന്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ഐ​സ​ക് വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം നെ​ടു​മ്പാ​ശേ​രി വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് സി​പി​എം നെ​ടു​മ്പാ​ശേ​രി വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​സി. സോ​മ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.