മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ക​ര​ട് ന​യം : വൈപ്പിനിൽ കൂ​ട്ടാ​യ്മ​ക​ൾ 10 മു​ത​ൽ
Friday, August 8, 2025 4:29 AM IST
വൈ​പ്പി​ൻ: മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​രി​ഷ്ക​രി​ക്കു​ന്ന ന​യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം 10 മു​ത​ൽ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ ഇ​വ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ .​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ന​യ​ത്തി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം സ​മ​ഗ്ര ക്ഷേ​മ​പെ​ൻ​ഷ​ൻ അ​വ​കാ​ശ​മാ​ക്കും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കും.

പൊ​തു ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ർ​ഡും ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യ​വും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ജി​യോ ടാ​ഗ് സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ​യോ​ജ​ന പ​രി​പാ​ല​ന പ​രി​ശീ​ല​നം ന​ൽ​കും. മൂ​ന്നി​ലേ​റെ കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്ടി​ൽ ഒ​രു മു​റി വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്നും ക​ര​ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​യി എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

വൈ​പ്പി​നി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ട്ടാ​യ്മ ന​ട​ക്കു​ന്ന തീ​യ​തി​യും സ​മ​യ​വും: ഓ​ഗ​സ്റ്റ് 10 രാ​വി​ലെ 10ന് ​പ​ള്ളി​പ്പു​റം. വൈ​കി​ട്ട് മൂ​ന്നി​ന്- മു​ള​വു​കാ​ട്. 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ട​മ​ക്കു​ടി.15​ന് രാ​വി​ലെ 10 നാ​യ​ര​മ്പ​ലം. വൈ​കു​ന്നേ​രം നാ​ലി​ന് ഞാ​റ​ക്ക​ല്‍. 16ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ള​ങ്കു​ന്ന​പ്പു​ഴ.17​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ട​വ​ന​ക്കാ​ട്. 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കു​ഴു​പ്പി​ള്ളി.