ആ​ന​യൂ​ട്ടും ഗോ​ശാ​ല സ​മ​ർ​പ്പ​ണ​വും ഇ​ന്ന്
Sunday, July 20, 2025 7:52 AM IST
കൊ​റ്റം​കു​ളം: പെ​രി​ഞ്ഞ​നം പൊ​ന്മാ​നി​ക്കു​ടം മു​മ്പു​വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​പു​രം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ന​യൂ​ട്ടും ഗോ​ശാ​ല സ​മ​ർ​പ്പ​ണ​വും ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ ഗ​ണ​പ​തിഹോ​മം, ഗോ​പൂ​ജ, ഗ​ജ​പൂ​ജ, ആ​ന​യൂ​ട്ട്, ഭ​ജ​ന തു​ട​ങ്ങി​യ​വ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി ശ്രീ​നി​വാ​സ​ൻ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. സ​ത്യാ​ന​ന്ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ദാ​സ​ന​ന്ദ സ​ര​സ്വ​തി ഗോ​ശാ​ല സ​മ​ർ​പ്പ​ണം ന​ട​ത്തും. ഒന്പത് ആ​ന​ക​ൾ ആ​ന​യൂ​ട്ടി​ന് അ​ണി​നി​ര​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ക്ഷേ​ത്രംക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി.​ ര​ഘു​നാ​ഥ്, സെ​ക​ട്ട​റി എം.ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.