വ്യാ​ജലോ​ട്ട​റി ന​ൽ​കി പ​ണം ത​ട്ടി​യതാ​യി പ​രാ​തി
Sunday, July 20, 2025 7:52 AM IST
കാ​ള​മു​റി: ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് വ്യാ​ജ ലോ​ട്ട​റി ന​ൽ​കി വി​ല്പ​ന​ക്കാ​രി​ൽ നി​ന്നും പ​ണം ത​ട്ടി​ച്ച​താ​യി പ​രാ​തി. ന​റു​ക്കെ​ടു​പ്പി​ൽ 5000 രൂ​പ പ്രൈ​സ് അ​ടി​ച്ച കേ​ര​ള ലോ​ട്ട​റി​യു​ടെ വ്യാ​ജ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വാ​ണ് ച​ളി​ങ്ങാ​ട് അ​മ്പ​ല ന​ട​യി​ലും പ​ള്ളി​ന​ട​യി​ലും ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രെ ക​ബ​ളി​പ്പി​ച്ച് 15,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​മാ​സം 13ന് ന​റു​ക്കെ​ടു​ത്ത കേ​ര​ള സ​മൃ​ദ്ധി ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ കോ​പ്പി​യെ​ടു​ത്താ​ണ് വി​രു​ത​ൻ ത​ട്ടി​പ്പുന​ട​ത്തി​യ​ത്.

അ​മ്പ​ല ന​ട​യി​ലെ മി​ൽ​ട്ട​ൺ ഏ​ജ​ൻ​സി​യി​ൽ നി​ന്നും ര​ണ്ട് ടി​ക്ക​റ്റ് ന​ൽ​കി പ​തി​നാ​യി​രം രൂ​പ​യും പ​ള്ളി ന​ട​യി​ലെ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന് ഒ​രു ടി​ക്ക​റ്റ് ന​ൽ​കി 1800 രൂ​പ​യു​ടെ ടി​ക്ക​റ്റും ബാ​ക്കി തു​ക​യും വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പുന​ട​ത്തി​യ​ത്. ക​ച്ച​വ​ട​ക്കാ​ർ ക​യ്പ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.