വ​ധ​ശ്ര​മ​ക്കേ​സ് പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Sunday, July 20, 2025 7:53 AM IST
ക​യ്പ​മം​ഗ​ലം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 2016ലെ ​വ​ധ​ശ്ര​മ​ക്കേ​സി​ൽ മു​ങ്ങി​ന​ട​ന്നി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി വാ​റ​ണ്ടു​ള്ള ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി(42)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.