മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യം​മോ​ഷ്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, July 20, 2025 7:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​നോ​ലി ക​നാ​ലി​ല്‍​നി​ന്ന് കൂ​ടു മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ മൂ​ന്നു​ല​ക്ഷം​രൂ​പ വി​ല​പി​ടി​പ്പു​ള്ള മ​ത്സ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​രൂ​പ്പ​ട​ന്ന പ​ള്ളി​ന​ട സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ല്‍ ഷി​ജേ​ഷ് (46), എ​സ്എ​ന്‍​പു​രം പു​തു​മ​ന​പ്പ​റ​മ്പ് സ്വ​ദേ​ശി കൂ​ട​ത്ത് വീ​ട്ടി​ല്‍ സൂ​ര​ജ് (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​തി​ല​കം ശാ​ന്തി​പു​രം ച​രു​വി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു​വും സു​ഹൃ​ത്തും ചേ​ര്‍​ന്നാ​ണ് ചീ​പ്പും​ചി​റ ക​നോ​ലി ക​നാ​ലി​ല്‍ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഷി​ജേ​ഷ് മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു അ​ടി​പി​ടി​ക്കേ​സി​ലും ഒ​രു മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. സൂ​ര​ജ് മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ത്രീ​ക്ക് മാ​ന​ഹാ​നി വ​രു​ത്തി​യ കേ​സി​ലും ഒ​രു മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്.