അ​റ​സ്റ്റ് ഡേ ; ഓ​പ്പ​റേ​ഷ​ന്‍ കാ​പ്പ; ആ​റു​പേ​രെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, July 20, 2025 7:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ആ​റു​പേ​രെ നാ​ടു ക​ട​ത്തി.

കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ നാ​രാ​യ​ണ​മം​ഗ​ലം സ്വ​ദേ​ശി പ​ഴ​വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ല്‍ നം​ജി​ത്ത് (29)നെ ​ഒ​രു വ​ര്‍​ഷ​ത്തേ​ക്കും നാ​ട്ടി​ക എ​കെ​ജി ഉ​ന്ന​തി സ്വ​ദേ​ശി​ക​ളാ​യ ചു​പ്പാ​രു എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​മ​ല്‍ (26), പ​ട്ടാ​ട്ട് വീ​ട്ടി​ല്‍ മി​ഥു​ന്‍ (21), ഏ​ങ്ങ​ണ്ടി​യൂ​ര്‍ ഏ​ത്താ​യി സ്വ​ദേ​ശി കി​ഴ​ക്കേ​പ്പാ​ട​ത്ത് വീ​ട്ടി​ല്‍ പ്ര​ണ​വ് (23), ന​ന്തി​ക്ക​ര സ്വ​ദേ​ശി കി​ഴു​ത്താ​ണി വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (26), മാ​ള അ​ഷ്ട​മി​ച്ചി​റ കു​രി​യ​ക്കാ​ട് സ്വ​ദേ​ശി കാ​ത്തോ​ളി വീ​ട്ടി​ല്‍ വൈ​ശാ​ഖ് (29) എ​ന്നി​വ​രെ ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്കും നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി.