പി​രി​യാ​രി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്കും പു​ര​സ്കാ​രം
Sunday, July 20, 2025 7:25 AM IST
പാ​ല​ക്കാ​ട്: പ്ര​ഥ​മ സം​സ്ഥാ​ന ആ​യു​ഷ് കാ​യ​ക​ല്പ ക​മ​ന്‍റേ​ഷ​ൻ അ​വാ​ർ​ഡ് നേ​ടി പി​രി​യാ​രി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി. 96.5 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് അ​വാ​ർ​ഡ് നേ​ടി​യ​ത്. രോ​ഗി​ക​ൾ​ക്കാ​യി ത​യ്യാ​റാ​ക്കി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക അം​ഗീ​കാ​ര​ത്തി​നാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.