യ​ഥാ​ർ​ഥ ഹീ​റോ​ക​ളെ നേ​രി​ൽകാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി
Thursday, August 7, 2025 1:07 AM IST
മേ​ലാ​ർ​കോ​ട്: അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ൽ നാ​ടി​ന്‍റെ ര​ക്ഷ​ക​രാ​യെ​ത്തു​ന്ന യ​ഥാ​ർ​ഥ ഹീ​റോ​ക​ളെ സ​ന്ദ​ർ​ശി​ച്ച് മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലാംക്ലാ​സ് ഇം​ഗ്ലീ​ഷ് പാ​ഠ​പു​സ്ത​ക​ത്തി​ലെ ലി​റ്റി​ൽ ഹാ​ൻ​ഡ്സ് ബി​ഗ് ക​റേ​ജ് എ​ന്ന പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പ​ട്ടാ​ണ് കു​ട്ടി​ക​ൾ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കു​നി​ശേ​രി​യി​ലു​ള്ള കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്.

സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണക്ലാ​സ് ന​ട​ന്നു. ജീ​വ​ൻ ര​ക്ഷാസ​ഹാ​യി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. അ​പ​ക​ട​ഘ​ട്ട​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഗ്നി​ശ​മ​ന​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് എ​ടു​ത്തു. എ​സ്ടി​ഒ ബി​നു സെ​ബാ​സ്റ്റ്യ​ൻ, എ​എ​സ്ടി​ഒ സി.​എ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ പ​രി​ശീ​ല​നം ന​ട​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സി​മി ജെ​യിം​സ്, അ​ധ്യാ​പ​ക​രാ​യ സു​നി​ത കെ. ​ജോ​സ​ഫ്, സു​മി ചു​മ്മാ​ർ എ​ന്നി​വ​രാ​ണ് ​നേ​തൃ​ത്വം ന​ൽ​കി​യ​ത്.