സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം കാ​ത്ത് കൊ​ള്ളു​പ​റ​ന്പ് പാ​ലം
Monday, March 27, 2023 1:01 AM IST
ചി​റ്റൂ​ർ : കൊ​ള്ള​ ുപ്പ​റ​ന്പ്-​കു​ണ്ടു​കാ​ട് തി​രി​വ് റോ​ഡി​ൽ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗം മ​ണ്ണി​ടി​ച്ചു​ണ്ടാ​യ ഗ​ർ​ത്തം കാ​ര​ണം വാ​ഹ​നം മ​റ്റും കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​യോ​ടാ​ണ്.
കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ മ​ണ്ണി​ടി​ച്ച​ൽ കൂ​ടു​മെ​ന്ന​തും ഇ​തു വ​ഴി യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​പ്പെ​ടു ത്തു​ന്നു​മു​ണ്ട്.
പ്ര​ദേ​ശ​ത്തു​ള്ള ഹ​രി​ത മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.