പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ
Monday, March 27, 2023 1:01 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി. വൈ​ദ്യ​സ​ഹാ​യ​ത്തി​നു പു​റ​മേ ഇ​തു​വ​രെ​യാ​യി റേ​ഷ​ൻ​കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ്,ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് കാ​ർ​ഡ്, ശു​ചി​ത്വ​കി​റ്റ്, സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ എ​ന്നി​വ​യും വി​ത​ര​ണം ന​ട​ത്തി. 147 അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ക്കാ​രും 33 ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളും ക്യാ​ന്പി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​പ്ര​സീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷ​ഫീ​ക്ക് റ​ഹ്്മാ​ൻ, സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പി.​ബി.​കൃ​ഷ്ണ​കു​മാ​രി, കൗ​ണ്‍​സി​ല​ർ​മാ​ർ, മ​ദ​ർ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ ഡോ​ക്ട​ർ​മാ​രാ​യ സ​മീ​ർ, പ​യ​സ്.​കെ.​എ, അം​ജ​ദ് ഫാ​റൂ​ഖ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി.​കെ.​വ​ത്സ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ,തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.