സ്നേ​ഹ സ്മ​ര​ണ​യാ​യി ഹു​മ​യൂ​ണ്‍ കുടീരം
ഡ​ൽ​ഹി​യി​ലെ പു​രാ​ത​ന​സ്മാ​ര​ക​ങ്ങ​ളു​ടെ ച​രി​ത്രം ചി​ക​ഞ്ഞെ​ത്തു​ന്നവ​ർ​ക്കു മു​ന്നി​ൽ എ​ക്കാ​ല​ത്തും ഒ​രു അ​ദ്ഭുത കാ​ഴ്ച​യാ​ണ് മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ഹു​മ​യൂ​ണി​ന്‍റെ ശ​വ​കു​ടീ​ര​ം. മ​റ്റൊ​രു മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ഷാ​ജ​ഹാ​ൻ ത​ന്‍റെ പ്രി​യ​ത​മ മും​താ​സി​ന്‍റെ സ്മ​ര​ണ​യ്ക്കു നി​ർ​മി​ച്ച​താ​യി​രു​ന്ന​ല്ലോ ലോ​ക മ​ഹാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ താ​ജ്മ​ഹ​ൽ. എ​ന്നാ​ൽ, ഹു​മ​യൂ​ണി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി ഹ​മീ​ദാ ബാ​നു ബീ​ഗ​ത്തി​ന്‍റെ ഉ​ത്ത​രവ​നു​സ​രി​ച്ചു പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഹു​മ​യൂ​ണ്‍ കുടീരം. താ​ജ്മ​ഹ​ൽ നി​ർ​മി​ക്കു​ന്ന​തി​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പേ ഹ​മീ​ദാ ബീ​ഗം പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഹു​മ​യൂ​ണ്‍ കുടീരം പ​ണി​യാ​ൻ ഉ​ത്ത​ര​വി​ട്ടിരുന്നതായി ച​രി​ത്രം പ​റ​യു​ന്നു.

ഹു​മ​യൂ​ണി​ന്‍റെ മ​ര​ണ​ശേ​ഷം പേ​ർ​ഷ്യ​ൻ ശി​ൽ​പി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ത​ന്‍റെ ഭ​ർ​ത്താ​വി​നെ ലോ​കം എ​ന്നും സ്മ​രി​ക്കും​വി​ധം സ്മൃ​തി​കു​ടീ​രം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ഹ​മീ​ദ ബാ​നു ബീ​ഗം ഉ​ത്ത​ര​വി​ട്ട​ത്. പി​ന്നീ​ട് ഹു​മ​യൂ​ണി​ന്‍റെ പു​ത്ര​നാ​യ അ​ക്ബ​ർ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ലോ​കോ​ത്ത​ര സൃ​ഷ്ടി​യാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു. നി​ർ​മാ​ണം ക​ഴി​ഞ്ഞു 425 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഹു​മ​യൂ​ണ്‍ കുടീരം മു​ഗ​ൾ വാ​സ്തു​വി​ദ്യ​യു​ടെ എ​ക്കാ​ല​ത്തെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു.

മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ ശി​ൽ​പ​ചാ​തു​രി​യു​ടെ കൈ​യൊ​പ്പു​ക​ൾ ഈ ​സ്മൃ​തി​കു​ടീ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വ​രെ കാ​ണാ​ൻ ക​ഴി​യും. വെ​ളി​ച്ചം അ​രി​ച്ച​രി​ച്ച് അ​ക​ത്തു ക​യ​റു​ന്ന ചെ​റുജാ​ല​ക​ങ്ങ​ളി​ലും ശീ​ത​ളി​മ​യാ​ർ​ന്ന ഇ​ട​നാ​ഴി​ക​ളി​ലും ക​മാ​ന​ങ്ങ​ളി​ലും മ​കു​ട​ങ്ങ​ളി​ലുമൊക്കെയുമാ​യി ക​ര​വി​രു​തു​ക​ളു​ടെ കൈ​യൊ​പ്പു പ​തി​ഞ്ഞു കി​ട​ക്കു​ന്നു. സ്മൃ​തി കു​ടീ​ര​ത്തി​ന്‍റെ ഒ​ത്ത ന​ടു​ക്കാ​യി വെ​ണ്ണ​ക്ക​ല്ലി​ൽ പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ധാ​ന മ​കു​ട​ത്തി​ന് മാ​ത്രം 42.5 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. ഏ​ക​ദേ​ശം എ​ട്ടു വ​ർ​ഷം കൊണ്ട് ഈ ​കു​ടീ​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെന്നാ​ണ് ച​രി​ത്ര രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്. അ​ന്ന​ത്തെ​ക്കാ​ല​ത്ത് 15 ​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി. പേ​ർ​ഷ്യ​ൻ വാ​സ്തു​വി​ദ്യാവി​ദ​ഗ്ധ​നാ​യി​രു​ന്ന മി​റാ​ക് മി​ർ​സ ഘി​യാ​ത് ആ​യി​രു​ന്നു മു​ഖ്യശി​ൽ​പി.

മ​കു​ട​ങ്ങ​ളും മി​നാ​രങ്ങളും ​ വെ​ണ്ണ​ക്ക​ൽ നി​ർ​മി​തി​കളുംകൊ​ണ്ടു ഷാ​ജ​ഹാ​ൻ പ​ണി​ക​ഴി​പ്പി​ച്ച താ​ജ്മ​ഹ​ലു​മാ​യി ഒ​ട്ടേ​റെ സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട് ഹു​മ​യൂ​ണ്‍ കുടീരത്തിന്. ഹു​മ​യൂ​ണ്‍ കുടീരത്തിന്‍റെ നി​ർ​മാ​ണ​ത്തി​ന് ഏ​താ​ണ്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നാ​ലെ​യാ​ണ് താ​ജ്മ​ഹ​ൽ പ​ണി​ക​ഴി​പ്പി​ച്ച​തെ​ങ്കി​ലും ഇ​തി​ൽ നി​ന്നേ​റെ മാ​തൃ​ക​ക​ൾ ആ ​സ്മൃ​തികു​ടീ​ര​ത്തി​ലേ​ക്കും ക​ട​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ച​രി​ത്ര​കാ​ര​ൻ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 1993ൽ ​യു​നെ​സ്കോ ഹു​മ​യൂ​ണ്‍ കുടീരത്തെ ലോ​ക പൈ​തൃ​കപ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തോ​ടെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ, വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ സ്ഥ​ല​മാ​യി ഇ​തു മാ​റു​ക​യും ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ നി​സാ​മു​ദി​നോ​ട് ചേ​ർ​ന്നാ​ണ് ഹു​മ​യൂ​ണ്‍കുടീരം നി​ല​നി​ൽ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ര​ക്കി​ന്‍റെ ന​ടു​വി​ലാ​ണെ​ങ്കി​ലും സ്മൃ​തികു​ടീ​ര​ത്തി​ന​ക​ത്തേ​ക്കു​ള്ള ക​വാ​ടം ക​ട​ന്നു​ചെ​ന്നു ക​ഴി​യു​ന്പോ​ൾ അ​തു​വ​രെ ചു​റ്റി​പ്പി​ടി​ച്ചു നി​ന്നി​രു​ന്ന ശബ്ദങ്ങളൊ​ക്കെ വി​ട്ടൊ​ഴി​യു​ക​യും ശീ​ത​ളി​മ​യാ​ർ​ന്നൊ​രു സ്വ​ച്ഛ​ത വ​ന്നു പൊ​തി​ഞ്ഞു പി​ടി​ക്കു​ക​യും ചെ​യ്യും. ചു​റ്റു​മു​ള്ള പ​ച്ച​പ്പു​ക​ളും ത​ണ​ലു​ക​ളും ഹു​മ​യൂ​ണ്‍ കുടീര​ത്തിലെ പ്ര​കൃ​തി​യെ മ​റ്റൊ​രു പ​രി​സ​ര​മാ​ക്കി മാ​റ്റു​ന്നു.

ഹു​മ​യൂ​ണി​ന്‍റെ പ്ര​ധാ​ന ശ​വ​കൂ​ടീ​ര​ത്തി​നു പു​റ​മേ മു​ഗ​ൾ​സ്മ​ര​ണ​യു​ടെ ഒ​ട്ട​ന​വ​ധി അ​ട​യാ​ള​ങ്ങ​ളു​ണ്ട് ​കു​ടീ​ര​ത്തി​ന​ക​ത്ത്. പ്ര​ധാ​ന കെ​ട്ടി​ട​ത്തിലും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ചെ​റു​കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​യി ഒ​ട്ട​ന​വ​ധി മു​ഗ​ള​ൻ​മാ​രു​ടെ ക​ല്ല​റ​ക​ളു​മു​ണ്ട്. മു​ഗ​ള​രു​ടെ കി​ട​പ്പാ​ടം എ​ന്നൊ​രു വി​ളി​പ്പേ​രു പോ​ലു​മു​ണ്ട് ഈ ​സ്ഥ​ല​ത്തി​ന്.

ഇ​സ്‌ലാം മ​ത​വി​ശ്വാ​സ പ്ര​കാ​ര​മു​ള്ള എ​ട്ടു പ​റു​ദീ​സ​ക​ളു​ടെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഹു​മ​യൂ​ണ്‍ കുടീരത്തിന്‍റെ നി​ർ​മി​തി. ഭൂനി​ര​പ്പി​ന് പു​റ​മേ 1200 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഒ​രു ത​ട്ടി​ലാ​ണ് ഹു​മ​യൂ​ണി​ന്‍റെ ശ​വ​കു​ടീ​രം സ്ഥി​തിചെ​യ്യു​ന്ന​ത്. ചു​റ്റു​മാ​യി നാ​ലു വ​ശ​ത്തും ക​വാ​ട​ങ്ങ​ളു​മാ​യി സ​മ​ച​തു​രാ​കൃ​തി​യി​ൽ ഒ​രു തോ​ട്ട​വു​മു​ണ്ട്. നാ​ലു കി​ലോ​മീ​റ്റ​റോളം ദൈ​ർ​ഘ്യ​ത്തി​ൽ ചെ​റി​യൊ​രു നീ​രു​റ​വ​യും ​തോ​ട്ട​ത്തി​ലൂ​ടെയൊഴു​കു​ന്നു.

പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലെ ഹു​മ​യൂ​ണി​ന്‍റെ ക​ല്ല​റ സ്ഥി​തി​ചെ​യ്യു​ന്ന​തി​നെ ചു​റ്റി​യു​ള്ള മു​റി​ക​ളി​ൽ മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ മ​റ്റു പ്ര​മു​ഖ​രു​ടെ ക​ല്ല​റ​ക​ളു​മു​ണ്ട്. ഹു​മ​യൂ​ണി​ന്‍റെ പ​ത്നി ഹ​മീ​ദാ ബീ​ഗം, ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ പു​ത്ര​ൻ ദാ​ര ഷി​ക്കോ, മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​രാ​യി​രു​ന്ന ജ​ഹ​ന്ദ​ർ ഷാ, ​ഫ​റൂ​ഖ്സി​യാ​ർ, റ​ഫി ഉ​ൾ ദ​ർ​ജ​ത്, ആ​ലം​ഗീ​ർ ര​ണ്ടാ​മ​ൻ എ​ന്നി​വ​രു​ടെ കബറുകളും ഇ​വി​ടെ​യാ​ണ്. ഈ​സാ ഖാ​ന്‍റെ ശ​വ​കു​ടീ​രം, ബു ​ഹാ​ലി​മ ഉ​ദ്യാ​നം, അ​റ​ബ് സെ​രാ​യ്, അ​ഫ്സാ​ർ​വാ​ല ശ​വ​കു​ടീ​രം, ബാ​ബ​റി​ന്‍റെ ശ​വ​കു​ടീ​രം, നി​ലാ ഗും​ബാ​ഡ് എ​ന്നി​വ​യും ഹു​മ​യൂ​ണ്‍ കുടീരത്തോട് ചേ​ർ​ന്നു​ള്ള സ്മൃ​തിമ​ന്ദി​ര​ങ്ങ​ളാ​ണ്.

കാ​ലം വ​രു​ത്തി​യ കേ​ടു​പാ​ടു​ക​ൾ ഹു​മ​യൂ​ണ്‍ കുടീരത്തിന്‍റെ പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. കു​റ​ച്ച വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ഗാ​ഖാ​ൻ ട്ര​സ്റ്റും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സ​ർ ദൊ​റാ​ബ്ജി ടാ​റ്റ ട്ര​സ്റ്റും ചേ​ർ​ന്ന് ചി​ല അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ഇ​ട​വേ​ള​ക​ളി​ൽ ഇ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്രി​ക​രാ​ണ് ഇ​വി​ടെ പ്ര​തി​ദി​നം വ​ന്നു​പോ​കു​ന്ന​ത്.

ഡൽഹി നോട്ടീസ്/സെബി മാത്യു