"ഇ​തൊ​ക്കെ നി​സാ​ര​മ​ല്ലെ'; ഒ​റ്റ​ക്കൈ​യി​ല്‍ ബാ​ർ​ബെ​ല്‍ ഉ​യ​ര്‍​ത്തി ജി​മ്മ​ന്‍​മാ​രെ ഞെ​ട്ടി​ച്ച "ക്ലീ​ന​ര്‍'
Thursday, March 23, 2023 2:49 PM IST
ഇ​പ്പോ​ള്‍ നാ​ടാ​യ നാ​ടൊ​ക്കെ ജിം​നേ​ഷ്യം ന​മു​ക്ക് കാ​ണാ​നാ​കും. ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യപ​രി​പാ​ല​ന​ത്തി​നും മൂ​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന നി​ര​വ​ധി​പേ​ര്‍ ഉ​ള്ള​തി​നാ​ലാ​ണ് ഇ​ങ്ങ​നെ കാ​ണാ​നാ​കു​ന്ന​ത്.

എ​ന്നാ​ല്‍ ചി​ല​ര്‍ തന്‍റെ മ​സി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്നി​ല്‍ പ്ര​ക​ടി​പ്പി​ച്ച് ആ​ളാ​ക​ണ​മെ​ന്ന് ചി​ന്തി​ക്കും. അ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍​ക്ക് ചി​ല​പ്പോ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല ഞെ​ട്ട​ലു​ക​ള്‍ കി​ട്ടും. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

സി​ദ്ധാ​ര്‍​ഥ് സാ​യി എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു ജി​മ്മി​നു​ള്ളി​ലെ കാ​ഴ്ച​യാ​ണു​ള്ള​ത്. ര​ണ്ടു​പേ​ര്‍ ഒ​രു ബാ​ര്‍​ബെ​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ ഭാ​രം നി​മി​ത്തം അ​ത് സാ​ധി​ക്കു​ന്നി​ല്ല. ഈ ​ര​ണ്ടു​പേ​രും അ​ത്യാ​വ​ശം മ​സി​ല്‍ ഉ​ള്ള​വ​രാ​ണു​താ​നും.

അ​പ്പോ​ഴാ​ണ് അ​വി​ടേ​ക്കൊ​രാ​ള്‍ വൃ​ത്തി​യാ​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ചൂ​ലു​മൊ​ക്കെ​യാ​യി എ​ത്തി​യ ആ​ള്‍ ഈ ​ജി​മ്മ​ന്‍​മാ​രോ​ട് താ​ൻ അ​വി​ടം വൃ​ത്തി​യാ​ക്ക​ട്ടെ എ​ന്ന് ചോ​ദി​ക്കു​ന്നു. അ​വ​ര്‍ സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്നു.

പി​ന്നീ​ട് ന​ട​ന്ന​ത് ജി​മ്മ​ന്‍​മാ​രെ​യും കാ​ഴ്ച​ക്കാ​രെ​യും ഞെ​ട്ടി​ച്ചു. കാ​ര​ണം ഈ ​ക്ലീ​ന​ര്‍ ഒ​രു കൈ​കൊ​ണ്ട് ഈ ​ബാ​ര്‍​ബെ​ല്‍ നി​സാ​ര​മാ​യി ഉ​യ​ര്‍​ത്തി അ​വി​ടം വൃ​ത്തി​യാ​ക്കു​ക​യാ​ണ്. പോ​രാ​ഞ്ഞി​ട്ട് ഒ​റ്റ​ക്കൈ​യി​ല്‍ ബാ​ര്‍​ബെ​ല്‍ പ​ല​വ​ട്ടം ഇ​യ​ര്‍​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ശ​രി​ക്കു​മൊ​രു പ്രൊ​ഫ​ഷ​ണ​ല്‍ വെ​യ്റ്റ് ലി​ഫ്റ്റ​റാ​ണ്. പ​ല ജി​മ്മു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലെ​ത്തി ഇ​ദ്ദേ​ഹം ആ​ളു​ക​ളെ ഞെ​ട്ടി​ക്കാ​റു​ണ്ട​ത്രെ. സംഭവം നെറ്റിസണും രസിച്ചു. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "പ​ല​രെ​യും ചി​ന്തി​പ്പി​ക്കു​ന്ന ഞെ​ട്ടി​ക്ക​ല്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.