Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ഒ​രു സ്ക്രി​പ്റ്റ് എ​നി​ക്കു ഡ​യ​റ​ക്ട് ചെ​യ്യ​ണം എ​ന്നു മാ​ത്ര​മാ​ണ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്’
ഒ​ന്ന​ര വ​ർ​ഷ​മാ​യി ആ​റാ​ട്ടി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ. ഒ​രു സ്ക്രി​പ്റ്റ് തീ​ർ​ത്ത് ഉ​ട​ൻ അ​ടു​ത്ത സ്ക്രി​പ്റ്റി​ലേ​ക്കു ക​ട​ക്കു​ന്ന​ത​ല്ല ഉ​ദ​യ​കൃ​ഷ്ണ​യു​ടെ രീ​തി. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി ഫ​സ്റ്റ് കോ​പ്പി കാ​ണു​ന്ന​തു വ​രെ സം​വി​ധാ​യ​ക​നൊ​പ്പം തു​ട​രു​ന്ന പ​തി​വ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മോ​ഹ​ൻ​ലാ​ൽ സി​നി​മ ആ​റാ​ട്ടി​ലും തെ​റ്റി​ച്ചി​ല്ല. ത​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ൻ​ജോ​യിം​ഗ് മൊ​മ​ന്‍റ്സ് ഷൂ​ട്ടിം​ഗ് പീ​ര്യേ​ഡാ​ണെ​ന്ന് ഉ​ദ​യ​കൃ​ഷ്ണ പ​റ​യു​ന്നു.

‘ഷൂ​ട്ടിം​ഗ് ഒ​രു യാ​ത്ര​യാ​ണ്. സ്ക്രി​പ്റ്റി​നൊ​പ്പ​മാ​ണ് ആ ​യാ​ത്ര. അ​തി​നി​ടെ ഒ​രു​പാ​ടു പ്ര​തി​ബ​ന്ധ​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ക​ട​ന്നു​വ​രും. ആ ​ടെ​ൻ​ഷ​നൊ​ക്കെ എ​ൻ​ജോ​യ് ചെ​യ്യു​ന്നു​ണ്ട്.’



ന​ര​സിം​ഹ​ത്തി​ന് ആ​റാം ത​ന്പു​രാ​നി​ലു​ണ്ടാ​യ ഐ​റ്റം എ​ന്നൊ​ക്കെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ ക​മ​ന്‍റു​ക​ൾ. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​നെ രൂ​പ​പ്പെ​ടു​ത്തി​യ​ത് അ​ങ്ങ​നെ​യാ​ണോ...?

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു പാ​ല​ക്കാ​ട​ൻ ഗ്രാ​മ​ത്തി​ലേ​ക്കു വ​രി​ക​യാ​ണ് ഗോ​പ​ൻ. ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ൻ മ​റ്റൊ​രു നാ​ട്ടി​ൻ​പു​റ​ത്തേ​ക്കു വ​രി​ക​യാ​ണ്. ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ് നാ​ട്ടി​ൻ​പു​റ​ത്തു​കാ​രു​ടെ ഭാ​ഷാ​ശൈ​ലി​യും ത​ന്‍റേ​ട​വും മ​റ്റു പ്ര​കൃ​ത​ങ്ങ​ളു​മൊ​ക്കെ. ന​ര​സിം​ഹ​ത്തി​ലെ​യൊ​ക്കെ ക​ഥാ​പാ​ത്ര​ത്തി​ന് അ​ത്ത​രം ചി​ല ഷെ​യ്ഡ്സ് ഉ​ണ്ട്. ഗോ​പ​നും അ​ത്ത​രം സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളു​ള്ള ഒ​രാ​ളാ​ണ്.

നാ​ട്ടി​ൻ​പു​റ​ത്തു പ​ല കാ​ര്യ​ങ്ങ​ളി​ലും സി​നി​മ​യു​ടെ പ​ല റ​ഫ​റ​ൻ​സു​ക​ളും പ​റ​യാ​റി​ല്ലേ; ആ​റാം ത​ന്പു​രാ​നി​ലെ മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ എ​ന്നൊ​ക്കെ. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​നി​ലും ചി​ല കാ​ര​ക്ട​ർ ഷെ​യ്ഡ്സ് ഒ​ക്കെ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. എ​ല്ലാ മാ​സ് ഹീ​റോ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും അ​ത്ത​രം ചി​ല മാ​ന​റി​സ​ങ്ങ​ളും പൊ​ലി​മ​ക​ളു​മൊ​ക്കെ​യു​ണ്ടാ​വും.



നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ ഗാ​ന​ഭൂ​ഷ​ണ​മാ​ണ്. പാ​ട്ടാ​ണ് മെ​യി​ൻ. ഒ​രു ഗ്രാ​മ​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്പോ​ൾ അ​യാ​ളെ ത​ല്ലാ​ൻ ചെ​ന്നാ​ലോ. അ​വി​ടെ പാ​ട്ടു പോ​ര​ല്ലോ. അ​വി​ടെ ഗോ​പ​ൻ മ​റ്റൊ​രാ​ളാ​ണ്. ഏ​തു ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ന്‍റെ യാ​ത്ര എ​ന്ന​താ​ണു സി​നി​മ പ​റ​യു​ന്ന​ത്. മാ​സ് പ​ട​ങ്ങ​ളു​ടെ ഫോ​ർ​മു​ല​യി​ലെ പ​ല കൂ​ട്ടു​ക​ളും അ​തി​ൽ ഉ​ണ്ടാ​വും.

ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി ഒ​രു ക​ഥ​യ​ല്ല. മ​റി​ച്ച്, ക​ഥ​യി​ലെ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ..?

തീ​ർ​ച്ച​യാ​യും. എ​ന്തൊ​ക്കെ പൊ​ലി​മ​ക​ളു​ണ്ടെ​ങ്കി​ലും ഒ​രു സ​ബ്ജ​ക്ടി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ന്നാ​ൽ മാ​ത്ര​മേ മാ​സ് പ​ട​ങ്ങ​ൾ ക്ലി​ക്ക് ആ​വു​ക​യു​ള്ളൂ. ആ ​ഫോ​ർ​മു​ല കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, പ്രേ​ക്ഷ​ക​രാ​ണു വി​ധി​യെ​ഴു​തു​ന്ന​ത്.



എ​ന്തു കൊ​ടു​ത്താ​ലും തൃ​പ്തി​യാ​വി​ല്ല എ​ന്ന മ​ട്ടി​ലാ​ണു പ്രേ​ക്ഷ​ക​ർ..‍?

എ​ക്കാ​ല​വും അ​ത് അ​ങ്ങ​നെ ത​ന്നെ​യാ​ണ്. താ​ര​പ​രി​വേ​ഷ​മു​ള്ള​വ​രെ ക​ച്ച​വ​ട മൂ​ല്യ​മു​ള്ള ഒ​രു സി​നി​മ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്പോ​ൾ എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും മു​ൻ​നി​ർ​ത്തി​യാ​ണു സി​നി​മ ചെ​യ്യു​ന്ന​ത്. ബു​ദ്ധി​ജീ​വി പ​രി​വേ​ഷ​ത്തോ​ടെ വി​മ​ർ​ശ​ന​ത്തി​നു വ​രു​ന്ന​വ​ർ​ക്കു​ള്ള പ​ട​മ​ല്ല ആ​റാ​ട്ട്. മാ​സ് ഓ​ഡി​യ​ൻ​സി​നു വേ​ണ്ടി​യു​ള്ള പ​ട​മാ​ണെ​ന്നു നേ​ര​ത്തേ പ​റ​ഞ്ഞ​ത് അ​തു​കൊ​ണ്ടാ​ണ്. അ​ടി​ക്ക് അ​ടി. പാ​ട്ടി​നു പാ​ട്ട്. ഒ​പ്പം ഒ​രു സ​ബ്ജ​ക്ടും. അ​ങ്ങ​നെ​യാ​ണു ട്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും താ​ര​ച​ക്ര​വ​ർ​ത്തി​മാ​ർ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ എ​ണ്ണപ്പെട്ട ക്ലാ​സി​ക് പ​ട​ങ്ങ​ളൊ​ക്കെ അ​വ​രു​ടേ​താ​ണ്. ന​മ്മ​ൾ വീ​ണ്ടും വീ​ണ്ടും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഫോ​ർ​മു​ല​ക​ൾ അ​തൊ​ക്കെ​ത്ത​ന്നെ​യാ​ണ്. അവർ എ​ല്ലാ ഫോ​ർ​മു​ല​ക​ളും വ​ഴ​ങ്ങു​ന്ന​വ​രാ​ണ്. ഞാ​ൻ എ​ന്‍റേ​താ​യ സ്പേ​സി​ൽ സി​നി​മ ചെ​യ്യു​ന്നു. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട സി​നി​മ, ഞാ​ൻ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സി​നി​മ പ്രേ​ക്ഷ​ക​രോ​ടൊ​പ്പ​മി​രു​ന്നു കാ​ണു​ന്നു.



അ​ണ്‍​റി​യ​ലി​സ്റ്റി​ക് ജോ​യ് റൈ​ഡ് എ​ന്നു ട്രെ​യി​ല​റി​ൽ തു​റ​ന്നു​പ​റ​ഞ്ഞ​ല്ലോ.‍.‍?

ഇ​തി​ൽ ചേ​രു​വ​ക​ളു​ടെ പ്ര​ള​യ​മാ​ണ്. ചേ​രു​വ​ക​ൾ ചേ​രു​ന്പോ​ൾ ഒ​രു​പാ​ടു വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​വാം. എ​ന്‍റ​ർ​ടെ​യ്ന​ർ എ​ന്ന വാ​ക്ക് പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് അ​ണ്‍​റി​യ​ലി​സ്റ്റി​ക് ജോ​യ് റൈ​ഡ് എ​ന്നു പ​റ​ഞ്ഞ​ത്. ഒ​രു​പാ​ടു റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ൾ ഇ​റ​ങ്ങു​ന്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു സി​നി​മ വ​രു​ന്ന​ത്.

വി​ല്ല​ൻ എ​യ​റി​ലൂ​ടെ പ​റ​ക്കു​ന്ന​തി​ൽ എ​വി​ടെ​യാ​ണു റി​യ​ലി​സ​മെ​ന്നു ചോ​ദി​ച്ചാ​ൽ ന​മു​ക്ക് ഒ​ന്നും പ​റ​യാ​നാ​വി​ല്ല. ഇ​തൊ​രു എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് എ​ന്നു തു​റ​ന്നു പ​റ​ഞ്ഞാ​ൽ പി​ന്നെ കു​ഴ​പ്പ​മി​ല്ല​ല്ലോ. ഇ​പ്പോ​ൾ എ​ല്ലാം കൊ​ണ്ടു​പോ​കു​ന്ന​തു സോ​ഷ്യ​ൽ മീ​ഡി​യ​യാ​ണ്. അ​തി​നൊപ്പം സ​ഞ്ച​രി​ച്ചേ മ​തി​യാ​വു. അ​വ​ർ​ക്കു വേ​ണ്ട​തു പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​വ​ർ വേ​റെ രീ​തി​യി​ൽ സി​നി​മ​യെ ക​ണ​ക്കി​ലെ​ടു​ക്കും.



മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ എ​ഴു​ത​ണം. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഡി​മാ​ൻ​ഡ് അ​താ​യി​രു​ന്നോ..?

സ്വ​ന്ത​മാ​യി എ​ഴു​തി സം​വി​ധാ​നം ചെ​യ്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ​ട​ങ്ങ​ൾ. എ​ന്നെ വി​ളി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച​ത് എ​ന്താ​ണോ അ​തു ന​ല്കാ​നാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്. ന​ന്നാ​യി ഹ്യൂ​മ​ർ എ​ൻ​ജോ​യ് ചെ​യ്യു​ന്ന​യാ​ളാ​ണ് ഉണ്ണികൃഷ്ണൻ. ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ ഇ​ത്ത​രം സി​നി​മ​ക​ളോ​ടു​ള്ള ഇ​ഷ്ട​മു​ണ്ട്. അ​ല്ലെ​ങ്കി​ൽ എ​ന്നെ വി​ളി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

‘ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ഒ​രു സ്ക്രി​പ്റ്റ് എ​നി​ക്കു ഡ​യ​റ​ക്ട് ചെ​യ്യ​ണം’ എ​ന്നു മാ​ത്ര​മാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്. എ​നി​ക്കു തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം അ​തു ഭം​ഗി​യാ​യി ചെ​യ്തു.



ഒ​രു ഡ​യ​റ​ക്ട​ർ എ​ല്ലാ ടൈ​പ്പ് പ​ട​ങ്ങ​ളും ചെ​യ്യ​ണം. അ​വ​ർ​ക്കു വ​ഴ​ങ്ങു​ന്ന, മ​ന​സി​ന് ഇ​ഷ്ട​പ്പെ​ട്ട രീ​തി​യി​ലു​ള്ള എ​ല്ലാം ചെ​യ്യ​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നി​ൽ നി​ന്നു​ണ്ടാ​യ​ത്. അ​തി​നെ ലാ​ലേ​ട്ട​ൻ ഏ​റെ സ​പ്പോ​ർ​ട്ട് ചെ​യ്തു.

‘ഈ ​സ​മ​യ​ത്ത് ഒ​രു ഡാ​ർ​ക് മൂ​വി​യ​ല്ല വേ​ണ്ട​ത്, പ്രേ​ക്ഷ​ക​രെ പ​ഴ​യ​പോ​ലെ തി​യ​റ്റു​ക​ളി​ലെ​ത്തി​ക്കു​ന്ന ഓ​ളം പ​ര​ത്തു​ന്ന ഒ​രു സി​നി​മ ചെ​യ്തു​കൂ​ടെ’ എ​ന്നു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്ക്രി​പ്റ്റി​ലേ​ക്കു ഞ​ങ്ങ​ൾ വ​ന്ന​ത്.



ഗ്യാ​ങ്സ്റ്റ​റ​ല്ല, മോ​ണ്‍​സ്റ്റ​റ​ല്ല, ലൂ​സി​ഫ​റാ​ണ്, സി​നി​സ്റ്റ​റാ​ണ്... എ​ന്തി​നാ​ണു ഗോ​പ​നു ലൂ​സി​ഫ​ർ ക​ണ​ക്‌ഷ​ൻ...‍?

അ​തി​ലൂ​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​വ​മാ​റ്റ​ങ്ങ​ളാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. ഐ ​ആം ലൂ​സി​ഫ​ർ... എ​ന്നു ത​ന്നെ​യാ​ണു ഗോ​പ​ൻ പ​റ​യു​ന്ന​ത്. മാ​സ്ചേ​രു​വ​യു​ടെ ഭാ​ഗ​മാ​യ പ​ഞ്ചി​നു വേ​ണ്ടി​യാ​ണ് അ​തു​പ​യോ​ഗി​ച്ച​ത്. എ​ന്തി​നാ​ണ് ആ ​പ​ഞ്ചു​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നു സി​നി​മ ക​ണ്ടി​റ​ങ്ങു​ന്പോ​ൾ വ്യ​ക്ത​മാ​കും.

ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു ദു​രൂ​ഹ​ത​യു​ണ്ട്. അ​തി​നെ എ​ക്സ്പ്ലോ​യി​റ്റ് ചെ​യ്തെ​ന്നു മാ​ത്ര​മേ​യു​ള്ളൂ. ഗോ​പ​ന്‍റെ യാ​ത്ര​യാ​ണ് ആ​റാ​ട്ട്. ഗോ​പ​ൻ എ​ന്തി​നു വ​ന്നു, ഗോ​പ​ന്‍റെ ല​ക്ഷ്യം എ​ന്താ​ണ്, ഗോ​പ​ൻ ആ​രാ​ണ്... അ​തി​ലേ​ക്കു പോ​കു​ന്പോ​ൾ ആ പഞ്ചുകളൊക്കെ ഉ​പ​കാ​ര​പ്പെ​ടും.



എ. ​ആ​ർ. റ​ഹ്മാ​ൻ ഈ ​ക​ഥ​യി​ൽ മ​സ്റ്റ് ആ​യി​രു​ന്നോ...?

ഈ ​ക​ഥ​യി​ലെ അ​വ​ശ്യ ഘ​ട​ക​മാ​യി​രു​ന്നു എ.​ആ​ർ.​ റ​ഹ്‌മാൻ. ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​ന്പു​ക​ൾ ക​ട​ന്നു വി​ജ​യി​ച്ച ഒ​രാ​ളാ​ണ് അദ്ദേഹം. ലോ​ക​മെ​ന്പാ​ടും അ​റി​യ​പ്പെ​ടു​ന്ന ഒ​രാ​ൾ വ​രു​ന്പോ​ഴാ​ണ​ല്ലോ സി​നി​മ​യ്ക്കു ക്യൂരി​യോ​സി​റ്റി​യും വ​ലു​പ്പ​വു​മൊ​ക്കെ വ​രി​ക. അ​ദ്ദേ​ഹ​ത്തി​നു മു​ക​ളി​ൽ ഒ​രാ​ളെ ന​മു​ക്കു ചി​ന്തി​ക്കാ​നാ​വി​ല്ല.

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ന്‍റെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എ. ​ആ​ർ.​റ​ഹ്മാ​ൻ ഷോ ​ആ​വ​ശ്യ​മാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലും ആ ​ക​ഥാ​പാ​ത്രം ഉ​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു കി​ട്ടി​യി​രു​ന്നി​ല്ല. കാരണം, അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​വ​രി​ക എ​ന്ന​തു വ​ലി​യ ടാ​സ്ക് ആ​യി​രു​ന്നു.



അ​ദ്ദേ​ഹ​ത്തി​നു താ​ത്പ​ര്യ​മി​ല്ലാ​ത്ത ഒ​രു വി​ഷ​യ​മാ​ണ് അ​ഭി​ന​യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്മ​തം വാ​ങ്ങു​ന്ന​തി​ൽ ന​ട​ൻ റ​ഹ്മാ​ൻ ഒ​ത്തി​രി സ​ഹാ​യി​ച്ചു. ഏ​റെ ആ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് എ.​ആ​ർ. റ​ഹ്മാ​ൻ സ​മ്മ​ത​മ​റി​യി​ച്ച​ത്. അ​തു മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മാ​ണ് കാ​ര്യ​ങ്ങ​ൾ ഓ​ർ​ഗ​നൈ​സ് ചെ​യ്ത​ത്.

അ​ദ്ദേ​ഹം വ​ന്ന​ത് ഒ​റ്റ​യ്ക്ക​ല്ല. കൂ​ടെ വ​ലി​യൊ​രു ഗ്രൂ​പ്പു​ണ്ട്. വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളു​ണ്ട്. ന​മു​ക്ക് അ​ങ്ങ​നെ​യൊ​രു മൊ​മ​ന്‍റാ​ണ് ചി​ത്രീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.

എ.ആർ. റ​ഹ്മാ​ന്‍റെ അ​ടു​ത്തു പോ​യി അ​ദ്ദേ​ഹ​ത്തി​നു സീ​ൻ പ​റ​ഞ്ഞു​കൊ​ടു​ത്ത​തും അ​ദ്ദേ​ഹം ഷൂ​ട്ടിം​ഗി​നു വ​ന്ന​തും അ​ദ്ദേ​ഹം സീ​നി​ൽ ഇ​ൻ​വോ​ൾ​വ് ചെ​യ്ത​തു​മെ​ല്ലാം ന​ല്ല നി​മി​ഷ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു.



കെ​ജി​എ​ഫ് വി​ല്ല​ൻ ‘ഗ​രു​ഡ’ രാ​മ​ച​ന്ദ്ര​രാ​ജു ആ​റാ​ട്ടി​ലെ​ത്തി​യ​ത്..?

കെ​ജി​എ​ഫി​ലെ വി​ല്ല​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്. എ​പ്പോ​ഴും വി​ല്ലന്മാർ സ്ട്രോം​ഗ് ആ​വ​ണം. ക​ണ്ടു​മ​ടു​ത്ത മു​ഖ​ങ്ങ​ൾ ആ​വ​രു​ത് എ​ന്നൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു.

ആ​റാ​ട്ടി​ൽ ഒ​രു മു​ഴു​നീ​ള വി​ല്ല​ൻ ഇ​ല്ല. ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗോ​പ​ൻ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പ​ക്ഷേ, ഗോ​പ​നൊ​രു ല​ക്ഷ്യ​മു​ണ്ട്. അ​തി​ലേ​ക്ക് എ​ത്താ​ൻ പ​ല വി​ല്ലന്മാ​രു​ടെ​യും സ​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​യി വ​രു​ന്നു. ഒ​രു​പാ​ടു വി​ല്ലന്മാരി​ലൂ​ടെ​യാ​ണ് ഈ ​സി​നി​മ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.



നേ​ര​ത്തേ സ്ക്രി​പ്റ്റ് എ​ഴു​തി സൂ​ക്ഷി​ക്കാ​റു​ണ്ടോ..?

മ​ണി​ക്കൂ​റി​നു​ള്ളി​ൽ ട്രെ​ൻ​ഡ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ര​ണ്ടും മൂ​ന്നും വ​ർ​ഷ​മൊ​ക്കെ എ​ടു​ത്ത് എ​ഴു​തി​യാ​ൽ ആ ​മു​ന്നു വ​ർ​ഷ​ത്തെ പ​ഴ​ക്ക​മാ​ണ് അ​തി​ലേ​ക്കു വ​രി​ക. പ​ക്ഷേ, ഇ​ന്നു ക​മി​റ്റ് ചെ​യ്ത് നാ​ളെ രാ​വി​ലെ ഷൂ​ട്ടിം​ഗ് അ​ല്ല. സി​നി​മ​യു​ടെ ക​മി​റ്റ്മെ​ന്‍റു​ക​ളൊ​ക്കെ നേ​ര​ത്തേ​നേ​ര​ത്തേ​യാ​ണ്.

എ​ഴു​താ​നൊ​ക്കെ അ​ഞ്ചാ​റു മാ​സം വേ​ണം. അ​ല്ലാ​തെ ത​ലേ​ദി​വ​സം എ​ഴു​തി പി​റ്റേ​ന്നു ചെ​യ്യു​ക​യ​ല്ല. അ​തി​നു​വേ​ണ്ടി ഒ​രു​പാ​ടു ശ്ര​മ​ങ്ങ​ളു​ണ്ട്. ആ​ദ്യം ത്രെ​ഡ് പ​റ​യു​ന്നു. ന​മു​ക്ക​തു ഡെ​വ​ല​പ് ചെ​യ്യാം എ​ന്നു പ​റ​യു​ന്പോ​ഴാ​ണു സ്ക്രി​പ്റ്റു​ണ്ടാ​ക്കു​ന്ന​ത്.



ആ​റാ​ട്ടി​നു ശേ​ഷം ചെ​യ്യു​ന്ന സി​നി​മ​ക​ൾ...?

വൈ​ശാ​ഖി​നു വേ​ണ്ടി എ​ഴു​തി​യ മോ​ഹ​ൻ​ലാ​ൽ സി​നി​മ മോ​ണ്‍​സ്റ്റ​ർ ത്രി​ല്ല​റാ​ണ്. പൂ​ർ​ണ​മാ​യും ആ ​ജോ​ണ​റി​ലു​ള്ള സി​നി​മ ആ​ദ്യ​മാ​യാ​ണു ചെ​യ്യു​ന്ന​ത്. ഷൂ​ട്ടിം​ഗും ഡ​ബ്ബി​ഗും ക​ഴി​ഞ്ഞ് റീ ​റി​ക്കാ​ർ​ഡിം​ഗി​ലേ​ക്കു ക​ട​ന്നു.

ദീ​ലീ​പി​ന്‍റെ അ​രു​ണ്‍ ഗോ​പി സി​നി​മ​യാ​ണ് എ​ന്‍റെ അ​ടു​ത്ത വ​ർ​ക്കു​ക​ളി​ലൊ​ന്ന്. ആ ​സി​നി​മ​യു​ടെ എ​ഴു​ത്തു ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. മ​റ്റൊ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ക്ക​ സി​നി​മ​യാ​ണ്. അ​തു തു​ട​ങ്ങു​ന്പോ​ഴേ​ക്കും മേയ്- ജൂ​ണ്‍ ആ​കും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.