Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
തിരികെയെത്തുന്ന അശ്വതി നക്ഷത്രം
വാ​ക്കിം​ഗ് ഇ​ൻ ദി ​മൂ​ണ്‍​ലൈ​റ്റ്, ആം ​തി​ങ്കിം​ഗ് ഓ​ഫ് യു.. ​സ​ത്യം ശി​വം സു​ന്ദ​ര​ത്തി​ലെ ഈ ​സു​ന്ദ​ര​പ്ര​ണ​യ​ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക മ​ന​സി​ലേ​ക്ക് പ​നി​നീ​ർ​പ്പൂ​വി​ന്‍റെ ച​ന്ത​മു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി ഓ​ടി​യെ​ത്തും. സി​നി​മ​യി​ൽ ചാ​ക്കോ​ച്ച​നൊ​പ്പം ആ​ടി​പ്പാ​ടി​യ അ​ശ്വ​തി എ​ന്ന നാ​യി​ക. 17 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റോ​ൾ മോ​ഡ​ൽ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഈ ​അ​ഭി​നേ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ​ഴ​യ സ്നേ​ഹം നു​ള്ളു​പോ​ലും ക​ള​യാ​തെ പ്രേ​ക്ഷ​ക​രും സി​നി​മാ​ലോ​ക​വും തി​രി​ച്ചു​ന​ൽ​കി. ഇ​പ്പോ​ൾ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് അ​ശ്വ​തി​യെ തേ​ടി​യെ​ത്തു​ന്ന​ത്. കാ​ന്പു​ള്ള പെ​ണ്‍​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി ച​മ​യ​മി​ടു​ന്ന​തി​ന്‍റെ തി​ര​ക്കി​ലും സ​ണ്‍​ഡേ ദീ​പി​ക വാ​യ​ന​ക്കാ​ർ​ക്കാ​യി അ​ശ്വ​തി സ​മ​യം ക​ണ്ടെ​ത്തി​യ​പ്പോ​ൾ...

നി​ങ്ങ​ളെ​ന്നെ വി​ളി​ച്ചി​ല്ല​ല്ലോ!

ഒ​ന്നാ​മ​നാ​യി​രു​ന്നു ആ​ദ്യ​വ​ര​വി​ലെ അ​വ​സാ​ന ചി​ത്രം. ലാ​ലേ​ട്ട​ൻ-​ത​ന്പി ക​ണ്ണ​ന്താ​നം സാ​റി​ന്‍റെ സി​നി​മ. പ​ക്ഷേ, എ​ന്തു​കൊ​ണ്ടോ അ​തി​നു​ശേ​ഷം ന​ല്ല ഓ​ഫ​റു​ക​ൾ തേ​ടി​യെ​ത്തി​യി​ല്ല. ഞ​ങ്ങ​ളു​ടേ​തു ദു​ബാ​യ് സെ​റ്റി​ൽ​ഡ് ഫാ​മി​ലി​യാ​ണ്. എ​ന്‍റെ പ​പ്പ ദു​ബാ​യ് എ​യ​ർ​ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മ​മ്മി​ക്കും അ​വി​ടെ ജോ​ലി​യു​ണ്ട്. എ​ന്‍റെ പ​ഠ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഡി​ഗ്രി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണു സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​ഭി​ന​യ​ത്തി​ര​ക്കി​നി​ട​യി​ൽ പി.​ജി​യും കം​പ്ലീ​റ്റ് ചെ​യ്തു. സി​നി​മ​ക​ൾ തേ​ടി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​റേ​ക്കാ​ലം നാ​ട്ടി​ൽ​നി​ന്നു. ജീ​വി​തം വേ​സ്റ്റാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ തി​രി​കെ ദു​ബാ​യി​ലേ​ക്കു വി​മാ​നം ക​യ​റി. ദു​ബാ​യി​ൽ ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യി​ൽ 13 വ​ർ​ഷം ജോ​ലി​ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ നി​ർ​ബ​ന്ധി​ച്ച​ത് ഭ​ർ​ത്താ​വ് വി​കാ​സാ​ണ്. അ​ദ്ദേ​ഹം അ​വി​ടെ ഒ​രു ക​ന്പ​നി​യി​ൽ എ​ച്ച്.​ആ​ർ സ്പെ​ഷ​ലി​സ്റ്റാ​ണ്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൗ ​മാ​ര്യേ​ജ് ആ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ഇ​ട​യി​ൽ അ​ബു​ദാ​ബി ഫി​ലിം അ​ക്കാ​ദ​മി​യു​ടെ ആ​ക്ടിം​ഗ് കോ​ഴ്സ് ചെ​യ്തു. കു​റേ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി. 17 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സി​നി​മ​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ, ആ​ളു​ക​ൾ മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ലേ എ​ന്ന പേ​ടി, സാ​ന്പ​ത്തി​ക​സു​ര​ക്ഷി​ത​ത്വം ന​ൽ​കി​യ ജോ​ലി കൈ​വി​ടു​ന്പോ​ഴു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ.. അ​ങ്ങ​നെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു. പ​ക്ഷേ, വി​കാ​സി​ന്‍റെ സ്നേ​ഹ​പൂ​ർ​വ​മു​ള്ള നി​ർ​ബ​ന്ധ​മാ​ണ് എ​ന്നെ തി​രി​കെ​യെ​ത്തി​ച്ച​ത്.

ദി​വ്യാ ഉ​ണ്ണി​യെ റാ​ഗ് ചെ​യ്ത​പ്പോ​ൾ

മാ​ക്മി​ല്ല​ൻ കാ​ൻ​സ​ർ ഫ​ണ്ട് ശേ​ഖ​രി​ക്കാ​ൻ ല​ണ്ട​നി​ൽ പോ​യി പ്രി​ൻ​സ് ചാ​ൾ​സി​നെ ക​ണ്ട​തൊ​ക്കെ വി​ദ്യാ​ഭ്യാ​സ കാ​ല​ത്തെ മ​ധു​ര​സ്മ​ര​ണ​ക​ളാ​ണ്. സെ​ന്‍റ് തെ​രേ​സാ​സി​ൽ ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്പോ​ൾ ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ന​ടി ദി​വ്യാ ഉ​ണ്ണി പ്രീ​ഡി​ക്കു ചേ​ർ​ന്ന​തു ഞ​ങ്ങ​ളു​ടെ കോ​ള​ജി​ലാ​ണ്. ദി​വ്യ അ​ന്നു ക​ത്തി​നി​ൽ​ക്കു​ന്ന നാ​യി​ക​യാ​ണ്. ‘​ഹാ​യ് ചേ​ച്ചീ’ എ​ന്നു പ​റ​ഞ്ഞ് ഞ​ങ്ങ​ളു​ടെ ഗാം​ഗി​നെ പ​രി​ച​യ​പ്പെ​ടാ​ൻ​വേ​ണ്ടി ഒ​രു ദി​വ​സം ദി​വ്യ എ​ത്തി. അ​ന്നു ഞ​ങ്ങ​ൾ ദി​വ്യ​യെ ശ​രി​ക്കും റാ​ഗ് ചെ​യ്തു. പി​ന്നീ​ടു ദി​വ്യ​യു​മാ​യി ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​യി.

അ​ക്കാ​ല​ത്തു ഞാ​ൻ മോ​ഡ​ലിം​ഗ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ ഏ​ഷ്യാ​നെ​റ്റി​ൽ ഒ​രു പ്രോ​ഗ്രാ​മും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് സി​യാ​ദ് കോ​ക്ക​ർ വി​ളി​ക്കു​ന്ന​ത്. റാ​ഫി മെ​ക്കാ​ർ​ട്ടി​ന്‍റെ സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന പ​ട​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി അ​ശ്വ​തി​യെ ഉ​ദ്ദേ​ശി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞു. ന​ല്ല പ്രോ​ജ​ക്ട് എ​ന്ന​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്കും സ​മ്മ​ത​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ വാ​ക്കിം​ഗ് ഇ​ൻ ദ ​മൂ​ണ്‍ ലൈ​റ്റ്, ഹ​വ്വാ ഹ​വ്വാ എ​ന്നീ പാ​ട്ടു​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണു ഭാ​ഗ്യ​മാ​യ​ത്. സി​നി​മ വ​ലി​യ വി​ജ​യം നേ​ടി​യി​ല്ലെ​ങ്കി​ലും പാ​ട്ടു​ക​ൾ ര​ണ്ടും സൂ​പ്പ​ർ​ഹി​റ്റാ​യി. അ​ശ്വ​തി എ​ന്ന ന​ടി​യെ ജ​നം ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ഈ ​പാ​ട്ടു​ക​ളാ​ണ്.

സാ​വി​ത്രി​യും അ​ര​ഞ്ഞാ​ണ​വും

സ​ത്യം ശി​വം സു​ന്ദ​ര​ത്തി​നു​ശേ​ഷ​മു​ള്ള ഒ​രു വ​ർ​ഷം തി​ര​ക്കി​ന്‍റെ നാ​ളു​ക​ളാ​യി​രു​ന്നു. ആ​ദ്യ​ചി​ത്രം റി​ലീ​സാ​വും മു​ന്പേ ശം​ഭോ മ​ഹാ​ദേ​വ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു. പ​ക്ഷേ, ആ ​സി​നി​മ ഇ​തു​വ​രെ റി​ലീ​സാ​യി​ട്ടി​ല്ല. അ​തി​നി​ട​യി​ൽ റാ​ഫി​ക്ക തെ​ങ്കാ​ശി​പ്പ​ട്ട​ണ​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ലേ​ക്കു വി​ളി​ച്ചു. മ​ല​യാ​ള​ത്തി​ൽ കാ​വ്യ ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണു ത​മി​ഴി​ൽ ഞാ​ൻ ചെ​യ്ത​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​രു​ത്തു​നോ​ക്കി​യാ​ണ് സാ​വി​ത്രി​യു​ടെ അ​ര​ഞ്ഞാ​ണം എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​കു​ന്ദ​ൻ സാ​റി​ന്‍റെ നോ​വ​ൽ, ഗ്രാ​മ​ത്തി​ലെ ആ​നപാ​പ്പാ​ന്‍റെ പ്രാ​രാ​ബ്ധ​ക്കാ​രി​യാ​യ ഭാ​ര്യ, സ്വാ​ഭാ​വി​ക അ​ഭി​ന​യ​ത്തി​നു സ്കോ​പ്പു​ള്ള ക​ഥാ​പാ​ത്രം. അ​പ്പോ​ൾ ച​ല​ഞ്ചിം​ഗ് ആ​യി​രി​ക്കു​മെ​ന്നു തോ​ന്നി​യി​രു​ന്നു. ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി​ത്ത​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു സാ​വി​ത്രി.

ലാ​ലേ​ട്ട​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തോ​ടെ ഭാ​ഗ്യ​ജാ​ത​കം എ​ഴു​ത​പ്പെ​ടു​മെ​ന്നാ​ണു ക​രു​തി​യ​ത്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടോ ഒ​ന്നാ​മ​നു​ശേ​ഷം സി​നി​മ​ക​ൾ തീ​രെ കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. സി​നി​മ​യി​ലെ ചി​ല പൊ​ളി​റ്റി​ക്സു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് എ​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. നോ ​പ​റ​യേ​ണ്ട സ്ഥ​ല​ത്തു നോ ​പ​റ​യാ​ൻ എ​നി​ക്കു യാ​തൊ​രു മ​ടി​യു​മി​ല്ല. എ​നി​ക്കു റി​ലേ​റ്റ് ചെ​യ്യാ​ൻ പ​റ്റാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. ക​രാ​ർ ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് എ​ന്നെ മാ​റ്റി​നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തി​ലൊ​ന്നും പ​രി​ഭ​വ​മി​ല്ല. അ​തൊ​ന്നും എ​നി​ക്കു വി​ധി​ച്ചി​ട്ടി​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​നാ​ണ് ഇ​ഷ്ടം.

ഇ​നി ഇ​വി​ടെ​ത്ത​ന്നെ

തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച് ആ​ദ്യം സം​സാ​രി​ക്കു​ന്ന​തു റാ​ഫി​ക്ക​യോ​ടാ​ണ്. അ​ങ്ങ​നെ​യാ​ണ് റോ​ൾ മോ​ഡ​ൽ​സി​ൽ സ്വ​ല്പം വ​ട്ടു​ള്ള ലൂ​സി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി തി​രി​ച്ചെ​ത്തു​ന്ന​ത്. കോ​മ​ഡി​ക്കു സാ​ധ്യ​ത​യു​ള്ള ആ ​ക​ഥാ​പാ​ത്രം ആ​ത്മ​വി​ശ്വാ​സം ന​ൽ​കി. അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ ട്രാ​ൻ​സ് എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദി​നൊ​പ്പം മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​ണ്. നി​സാ​റി​ക്ക​യു​ടെ ലാ​ഫിം​ഗ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പി​ഷാ​ര​ടി​യു​ടെ ഭാ​ര്യ​യാ​യി തി​ക​ച്ചും വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​ണു എ​ത്തു​ന്ന​ത്. വി​ജ​യ് ബാ​ബു സാ​റി​ന്‍റെ ര​ജീ​ഷ വി​ജ​യ​ൻ നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലെ കോ​ട്ട​യം അ​ച്ചാ​യ​ത്തി​യു​ടെ വേ​ഷ​വും ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ൽ സ്വ​യം ഡ​ബ്ബ് ചെ​യ്യു​ന്പോ​ഴേ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു പൂ​ർ​ണ​ത​യു​ണ്ടാ​കൂ എ​ന്ന അ​ഭി​പ്രാ​യ​ക്കാ​രി​യാ​ണു ഞാ​ൻ.

ഷിജീഷ് യു.കെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.