'എന്‍റെ പ്രിയ നോവലെറ്റുകൾ'
എന്‍റെ പ്രിയ നോവലെറ്റുകൾ
'അക്ബർ കക്കട്ടിൽ
പേ​ജ് 122, വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

അഞ്ച് നോവലെറ്റുകളാണ് ഇതിലുള്ളത്. ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാൻ എഴുത്തുകാരനു സാധിക്കുമെന്നതിന്‍റെ തെളിവാണ് ഓരോ കഥയും. കഥാപാത്രങ്ങളെല്ലാം വായനക്കാരന്‍റെ അടുത്ത ആളുകളാണെന്നു തോന്നിപ്പിക്കുംവിധം വശ്യമായ ഭാഷ. ജീവിത നിരീക്ഷണത്തിനുള്ള ഗ്രന്ഥകാരന്‍റെ കഴിവ് എഴുത്തിനെ അർഥമുള്ളതാക്കിയിരിക്കുന്നു. കക്കട്ടിലിന്‍റെ ലളിതഭാഷ വായനക്കാരനെ അനായാസേന ലക്ഷ്യത്തിലെത്തിക്കുന്നു'