മൂന്നു പ്രണയ നോവലെറ്റുകൾ
Monday, July 16, 2018 3:40 PM IST
സതീഷ്ബാബു പയ്യന്നൂർ
പേജ് 89, വില: 90
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 04952765871, 4099086.
ജീവിതത്തെ വിടാതെ പിന്തുടരുന്ന പ്രണയത്തെ മനുഷ്യർക്കായി കുറിച്ചുവച്ചിരിക്കുന്ന കഥകൾ. മൂന്നു നോവലെറ്റുകളും പ്രണയത്തിന്‍റെ വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ ലോകത്തെ കാണിച്ചുതരുന്നു.
നിരജ, സന, ഏതേതോ പുളിനങ്ങളിൽ എന്നിവയാണ് നോവലെറ്റുകൾ. ഒരേ ഭാഷകൊണ്ട് മൂന്നുതരം ഇതിവൃത്തങ്ങളെ മനോഹരമാക്കിയിരിക്കുന്നു. മുക്താർ ഉദരംരപൊയിലിന്‍റേതാണ് വര.