സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ പ്ലാന്റ്/യൂണിറ്റുകളിൽ 249 മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) ഒഴിവ്. ഗേറ്റ് 2024 സ്കോർ വഴിയാണു തെരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം, തുടർന്ന് നിയമനം. ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി. യോഗ്യത: 65% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം (അർഹർക്ക് ഇളവ്).
പ്രായപരിധി: 28 (അർഹർക്ക് ഇളവ്). ശന്പളം: ഒരു വർഷത്തെ പരിശീലനസമയത്ത് 50,000, വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 60,000-1,80,000 നിരക്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.sail.co.in, www.sailcareers.com