മധ്യപ്രദേശിലെ ജബൽപുർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരെയാണ് തെരഞ്ഞെടുക്കുക. ഐടിഐക്കാർക്കാണ് അവസരം. ജബൽപുരിലെ ആസ്ഥാനത്തും ജബൽപുർ, ഭോപ്പാൽ, കോട്ട ഡിവിഷനുകളിലും ഭോപ്പാലിലെയും കോട്ടയിലെയും വർക്ക്ഷോപ്പുകളിലും ആയിരിക്കും പരിശീലനം.
ട്രേഡുകൾ: എസി മെക്കാനിക്, ഫുഡ് പ്രൊഡക്ഷൻ (കുക്കറി, ജനറൽ, വെജിറ്റേറിയൻ), ആർക്കിടെക്ചറൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജർ, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്റിമാൻ), ബുക്ക്ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ആൻഡ് പെരിഫറൽസ് ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്വർക്കിംഗ് ടെക്നിഷൻ, കോപ, ഡെന്റൽ ലബോറട്ടറി ടെക്നീഷൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫോട്ടോഗ്രാഫർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ),
ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപിംഗ്, ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, ഹൗസ് കീപ്പർ (ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂഷൻ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെക്കാനിസ്റ്റ്, മേസൺ (ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ടർ), മെറ്റീരിയൽ ഹാൻഡ്ലിംഗ് എക്യുപ്മെന്റ മെക്കാനിക് കം ഓപ്പറേറ്റർ, മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ, ഇലക്ട്രിക്കൽ ഡൊമസ്റ്റിക് അപ്ലയൻസസ്, മോട്ടോർ വെഹിക്കിൾ, ട്രാക്ടർ),
മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം, മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (പാത്തോളജി, റേഡിയോളജി), മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ ഹോട്ടൽ ക്ലാർക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്വീയിംഗ് ടെക്നോളജി (കട്ടിംഗ് ആൻഡ് ടെയ്ലറിംഗ്), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), വയർമാൻ.
(ഡിവിഷൻ തിരിച്ചുള്ള ഒഴിവുകൾ വെബ്സൈറ്റിൽ).
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും എൻസിവിടി/എസ്സിവിടി നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും. മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (പാത്തോളജി ആൻഡ് റേഡിയോളജി) ട്രേഡിലേക്ക് ഇതിനു പുറമേ പ്ലസ്ടു (സയൻസ്) വിജയിച്ചിരിക്കണം.
പ്രായം: 15-24. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസിക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് 10 വർഷത്തെ ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: പത്താംക്ലാസിലെയും ഐടിഐയിലെയും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
സ്റ്റൈപ്പൻഡ്: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭിക്കും. താമസ സൗകര്യം ഉണ്ടായിരിക്കില്ല.
അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 41 രൂപ. മറ്റുള്ളവർക്ക് 141 രൂപ.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും സർട്ടിഫിക്കറ്റുകളുടെ പകർപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.wcr.indianrail ways.gov.in
അപേക്ഷ: സെപ്റ്റംബർ 9 വരെ.