സെൻട്രൽ സിൽക്ക് ബോർഡിൽ 122 സയന്റിസ്റ്റ്
Friday, August 30, 2024 12:02 PM IST
ബംഗളൂരു സെൻട്രൽ സിൽക് ബോർഡിൽ 122 സയന്റിസ്റ്റ് ബി (പ്രികൊക്കൂൺ സെക്ടർ) ഒഴിവ്. നേരിട്ടുള്ള നിയമനം. ICAR AICEJRF/ SRF (Ph.D.)2024 സ്കോർ മുഖേനയാണു തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള സ്പെഷലൈസേഷനുകൾ: ക്രോപ് സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ്, അഗ്രികൾച്ചറൽ ഇക്കണോമിക്സ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെന്റ്, അഗ്രികൾച്ചറൽ എക്സ്റ്റെൻഷൻ, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി.
യോഗ്യത: സയൻസ്/അഗ്രികൾചറൽ സയൻസസിൽ പിജി. പ്രായപരിധി: 35 ശമ്പളം: 56,1001,77,500.