ചണ്ഡിഗഡ്, പോർട്ട്ബ്ലെയർ എയർപോർട്ടുകളിൽ 74 ഒഴിവ്
Wednesday, October 23, 2024 3:00 PM IST
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചണ്ഡിഗഡ്, പോർട്ട്ബ്ലെയർ വിമാനത്താവളങ്ങളിലായി 74 ഒഴിവ്. സ്ത്രീകൾക്കും അവസരമുണ്ട്. 3 വർഷ കരാർ നിയമനം. ചണ്ഡിഗഡ് എയർപോർട്ടിൽ റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ തസ്തികകളിലായി 44 ഒഴിവ്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
പോർട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർ നാഷനൽ എയർപോർട്ടിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ തസ്തികകളിലായി 30 ഒഴിവ്. നവംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www. aiasl.in സന്ദർശിക്കുക.