വിവിധ വകുപ്പുകളിലെ 83 തസ്തികയിൽ നിയമനത്തിന് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 20 തസ്തികയിൽ നേരിട്ടും 6 തസ്തികയിൽ തസ്തികമാറ്റം വഴിയുമാണു നിയമനം 2 തസ്തികയിൽ പട്ടികജാതി/പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെന്റും 55 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി 30.04.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: പോലീസ് വകുപ്പി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗാസ്ട്രോ എന്ററോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോ ബയോളജി),
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഹൈസ്കൂൾ. ടീച്ചർ ഫിസിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ്, ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്,
ജല അഥോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് -3, വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (വെൽഡർ). പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയവ.
തസ്തികമാറ്റം വഴി നിയമനം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്ഫെഡിൽ പ്യൂൺ, ജല അഥോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്-3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾസ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് കോ-ഓ പ്പറേറ്റീവ് ലിമിറ്റഡിൽ വാച്ച്മാൻ എന്നിവ.
സ്പെഷൽ റിക്രൂട്ട്മെന്റ്: കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി). എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഗണിതശാസ്ത്രം. എച്ച്എസ്ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങിയവ.
അപേക്ഷിക്കും മുന്പേ...
=പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. =ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Idയും Passwordഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
=ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. =Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
=ഫോട്ടോ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത് ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാൻ.
=സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
=റീ-ചെക്ക് വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുന്പ് ഉദ്യോഗാർഥികൾ തങ്ങളുടെ Profileൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
=അഡ്മിഷൻ ടിക്കറ്റ് അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.