യംഗ് പ്രഫഷണല്‍സ് പ്രോഗ്രാം: ലോകത്തിനൊരു കൈത്താങ്ങ്‌
ലോ​ക ബാ​ങ്കി​ന്‍റെ വി​സ്മ​യ ലോ​ക​ത്തേ​ക്ക് യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ യം​ഗ് പ്ര​ഫ​ഷ​ണ​ൽ​സ് പ്രോ​ഗ്രാം (വൈ​പി​പി). പാ​ഠ്യ, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ അ​സാ​ധാ​ര​ണ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്ക് ലോ​ക ബാ​ങ്കി​ൽ ആ​ക​ർ​ഷ​ക​മാ​യ ക​രി​യ​ർ ക​രു​പ്പി​ടി​പ്പു​ക്കു​ന്ന​തി​നു​ള്ള ചു​വ​ടുവ​യ്പാ​യാ​ണ് വൈ​പി​പി ക​ണ​ക്കാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​കം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി ലോ​ക ജ​ന​ത​യെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ലോ​ക ബാ​ങ്കി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ പ്രാ​പ്തി​യു​ള്ള യു​വാ​ക്ക​ളെ​യാ​ണ് ലോ​ക ബാ​ങ്ക് തേ​ടു​ന്ന​ത്. അ​തുകൊ​ണ്ടുത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള​വ​ർ​ക്ക് മാ​റ്റു​ര​യ്ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്.ഓ​രോ വ​ർ​ഷ​വും 40 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​രനൂ​റ്റാ​ണ്ടി​നി​ടെ 1700ൽ​പ്പ​രം പേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ​പല​രും ഇ​ന്ന് ബാ​ങ്കി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും മ​റ്റ് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളും അ​ല​ങ്കരി​ക്കു​ന്നു. ഈ ​വ​ർ​ഷ​ത്തെ അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 28 വ​രെ സ്വീ​ക​രി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 1985 ഒ​ക്ടോ​ബ​ർ ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ഇം​ഗ്ലീ​ഷ് അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്ക​ണം. അ​റ​ബി, ചൈ​നീ​സ്, ഫ്ര​ഞ്ച്, പോ​ർ​ച്ചു​ഗീ​സ്, റ​ഷ്യ​ൻ, സ്പാ​നി​ഷ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലേ​തെ​ങ്കി​ലു​മൊ​ന്ന​റി​ഞ്ഞി​രു​ന്നാ​ൽ അ​ഭി​കാ​മ്യം.

ലോ​ക ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളാ​യ ഇ​ക്ക​ണോ​മി​ക്സ്, ഫി​നാ​ൻ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത്, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, അ​ർ​ബ​ൻ പ്ലാ​നിം​ഗ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ, നാ​ച്വ​റ​ൽ റി​സോ​ഴ്സ​സ് എ​ന്നി​വ​യി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നു​ണ്ടാ​യി​രി​ക്ക​ണം. ഗ​വേ​ഷ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യോ അ​ല്ലാ​തെ​യോ തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​2പ്പെ​ടു​ന്ന​വ​ർ​ക്ക് മി​ക​ച്ച പ​രി​ശി​ല​ന പ​രി​പാ​ടി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട​വ​രോ​ടൊ​ത്തു ജോ​ലി പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. തു​ട​ർ​ന്ന് പ്ര​ഗ​ത്ഭ​രൊ​ത്ത് ക​രി​യ​ർ വാ​ർ​ത്തെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് വാ​ഗ്ദാനം ചെ​യ്യു​ന്ന​ത്. നി​ശ്ചി​ത വി​ഷ​യ​ത്തി​ൽ 1000 വാ​ക്കി​ൽ കു​റ​യാ​ത്ത ഉ​പ​ന്യാ​സം സ​ഹി​തം വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക എ​ന്നത് അ​ത്ര എ​ളു​പ്പ​മാ​ണെ​ന്നു ക​രു​തേ​ണ്ട. പ​ല ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് ഡി​സം​ബ​ർ-​ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യു​വി​നു ശേ​ഷ​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പ്.

p://wwwrg/en/about/careers/programs-and-internships/young-professionals-program.

സന്ദർശിക്കുക: http://www.worldbank.org/en/about/careers/programs-and-internships/young-professionals-program.