പൊതുജനാരോഗ്യത്തിനു ഇന്റേണ്‍ഷിപ്പ്‌
പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ൽ ഇ​ന്‍റേണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​വ​സ​രം ഒ​രു​ക്കു​ന്നു. വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സം ഘടി പ്പിക്കു ന്നത്.

ചു​രു​ങ്ങി​യ​ത് 60 പ്ര​വ​ർ​ത്ത​ന ദി​വ​സ​മാ​ണ് കാ​ലാ​വ​ധി. ഇ​ന്‍റേണ്‍​ഷി​പ്പ് ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യും ടീ​മി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ല​യി​രു​ത്തി പ​ര​മാ​വ​ധി സ​മ​യം നി​ശ്ച​യി​ക്കു​ം.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് താ​ഴെ പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​ത്തി​നോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നോ പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ച തീ​യ​തി​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന​കം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് ജോ​ലി നോ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്രഫ​ഷ​ണ​ലു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ സൂ​ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും അ​ഭി​മു​ഖം ന​ട​ത്തി അ​ന്തി​മ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

മെ​ഡി​സി​ൻ, പൊ​തു​ജ​നാ​രോ​ഗ്യം, ന​ഴ്സിം​ഗ്, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ടെ​ക്നോ​ള​ജി, സു​വോ​ള​ജി, എ​ൻ​വ​യണ്‍​മെ​ന്‍റ് - വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, ന്യൂ​ട്രി​ഷ​ൻ/​ഹോം​സ​യ​ൻ​സ്/​ഡ​യെ​റ്റെ​റ്റി​ക്സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, സോ​ഷ്യ​ൽ സ​യ​ൻ​സ്/​സോ​ഷ്യ​ൽ വ​ർ​ക്ക്, ഫാ​മി​ലി ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സ​യ​ൻ​സ്, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, ക​മ്യൂ​ണി​റ്റി/​ഫാ​മി​ലി സ​യ​ൻ​സ്, ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ബി​ഹേ​വി​യ​ർ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്. അ​പേ​ക്ഷ ww w.dhs .kerala.gov.in വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ആ​ദ്യ​ബാ​ച്ചി​ലേ​ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 15. ഇ​ന്‍റേ​ണ്‍​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്ന്.

അ​പേ​ക്ഷ അ​യ​ക്കേ​ണ്ട ഇ-​മെ​യി​ൽ dhsinternshipph@gmail.com