യംഗ് ഇന്ത്യ ഫെല്ലോഷിപ്പ് പ്രതിഭകള്‍ക്ക്
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കി യം​ഗ് ഇ​ന്ത്യാ ഫെ​ലോ​ഷി​പ്. വൈ​വി​ധ്യ​മാ​ർ​ന്ന പാ​ഠ്യ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ഗ​ത്ഭ​ര​ായ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ടത്തി​ൽ പ​റ​ന്നു​യ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി ഒ​രു​ക്കു​ന്ന യം​ഗ് ഇ​ന്ത്യാ ഫെ​ലോ​ഷി​പ്. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി ലാ​ഭേച്‌ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി. ഒ​രു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മാ കോ​ഴ്സാ​ണ് ഇ​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കാ​ൾ​ണ്‍ കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ഷി​ഗ​ണ്‍, കിം​ഗ്സ് കോ​ള​ജ് ല​ണ്ട​ൻ, ട്രി​നി​റ്റി കോ​ള​ജ് ഡ​ബ്ലി​ൻ, സ​യ​ൻ​സ​സ് പോ ​പാ​രി​സ്, യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി, വെ​ല്ല​സ്ലി കോ​ള​ജ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഫെ​ലോ​ഷി​പ് ന​ൽ​കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ക​രാ​ർ അ​നു​സ​രി​ച്ച് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളാ​ണ് ഫെ​ലോ​ഷി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലി​റ്റ​റേ​ച്ച​ർ, ജെ​ൻ​ഡ​ർ സ്റ്റ​ഡീ​സ്, ഹി​സ്റ്റ​റി, ആ​ർ​ട് അ​പ്രീ​സി​യേ​ഷ​ൻ, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ തി​ങ്കിം​ഗ്, സൈ​ക്കോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഫോ​ലോ​ഷി​പ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ധ്യാ​പ​ക​രാ​ണ് ഫാ​ക്ക​ൽ​റ്റി​യാ​യി എ​ത്തു​ന്ന​ത്. കൂ​ടാ​തെ രാ​ജ്യ​ത്തെ മു​ന്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്രൊ​ജ​ക്ട് ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ക്കും. 300 പേ​ർ​ക്കാ​ണ് ഇ​ക്കൊ​ല്ലം മു​ത​ൽ ഫെ​ലോ​ഷി​പ്പി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ അ​ർ​ഹ​ത.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ബി​രു​ദ​മോ നേ​ട​യി​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 മേ​യ് 31ന് 28 ​വ​യ​സ് ക​വി​യ​രു​ത്. അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.
ഓ​രോ അ​പേ​ക്ഷ​യും വി​ല​യി​രു​ത്തി​യ ശേ​ഷം ടെ​ലി​ഫോ​ണി​ക് ഇ​ൻ​റ​ർ​വ്യു, ത​ത്സ​മ​യ ഉ​പ​ന്യാ​സ ര​ച​ന, ഇ​ൻ​റ​ർ​വ്യു എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
നി​ശ്ചി​ത തീ​യ​തി​ക്ക​കം ര​ണ്ടു ഘ​മാ​യാ​ണ് അ​ഡ്മി​ഷ​ൻ. ആ​ദ്യ റൗ​ണ്ടി​ലേ​ക്ക് ഡി​സം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം. ടെ​ലി​ഫോ​ണി​ക് ഇ​ന്‍റർ​വ്യു ജ​നു​വ​രി 31ന​കം ന​ട​ത്തും. മാ​ർ​ച്ച് 15ന​കം ഇ​ന്‍റർ​വ്യു​വും ന​ട​ത്തും.

ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഡി​സം​ബ​ർ 18നു ​സ്വീ​ക​രി​ച്ചു തു​ട​ങ്ങും. അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് നാ​ല്. ടെ​ലി​ഫോ​ണി​ക് ഇ​ന്‍റർ​വ്യു മേ​യ് 15 ന​ക​വും ഇ​ന്‍റർ​വ്യു മേ​യ് 31ന​ക​വും പൂ​ർ​ത്തി​യാ​ക്കും.

ആ​റു ല​ക്ഷം രൂ​പ ട്യൂ​ഷ​ൻ ഫീ​സ് ഉ​ൾ​പ്പ​ടെ എ​ട്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ്. ഇ​ത് സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://www.youngindiafellowship.com. ഫോ​ണ്‍: 91 8199977078, 919958293745. വി​ലാ​സം: അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, പ്ലോ​ട് 2, രാ​ജീ​വ് ഗാ​ന്ധി എ​ജ്യൂ​ക്കേ​ഷ​ൻ സി​റ്റി, കു​ണ്ട്‌ലി, ഹ​രി​യാ​ന -131029.

എന്‍എംഎംഎസ്‌സി: എട്ടാംക്ലാസുകാര്‍ക്ക്

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ട്ടാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി മീ​​​ന്‍​സ് കം ​​​മെ​​​രി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം സ്റ്റേ​​​റ്റ് സി​​​ല​​​ബ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​നു ന​​​ട​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. 2016-17 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഏ​ഴാം​ ക്ലാ​സി​ലെ വ​ർ​ഷാ​വ​സാ​ന പ​രീ​ക്ഷ​യി​ൽ 55 ശതമാനം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​ട്ടു​ള്ള​വ​രും (എ​സ്്സി/​എ​സ്്്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക്) ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടെ പ്ര​തി​വ​ർ​ഷ വ​രു​മാ​നം 1,50,000 രൂപയിൽ ​കൂ​ടാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന ത​ല പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടുക്കാം. എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ അ​യയ്​ക്കേ​ണ്ട​ത്.

ഹാ​ർ​ഡ് കോ​പ്പി അ​യയ്​ക്കേ​ണ്ട മേ​ൽ​വി​ലാ​സം: ദി ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ, എ​ൻ​എം​എം​എ​സ് എ​ക്സാ​മി​നേ​ഷ​ൻ, എ​സ്്സി​ഇ​ആ​ർ​ടി, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം -12.

90 മി​നി​റ്റ് വീ​ത​മു​ള്ള ര​ണ്ട് പാ​ർ​ട്ടു​ക​ളാ​യി​ട്ടാ​ണ് ടെ​സ്റ്റ്. അ​തി​ൽ ഒ​ന്നാം പാ​ർ​ട്ടി​ൽ Scholastic Apptitude Test (SAT) ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ളാ​യ സാ​മൂ​ഹ്യ ശാ​സ്ത്രം, അ​ടി​സ്ഥാ​ന ഗ​ണി​തം എ​ന്നി​വ​യി​ൽ നി​ന്ന് 90 വ​സ്തു​നി​ഷ്ഠ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ടാം പാ​ർ​ട്ടി​ൽ MentalAbility Test (MAT) മ​നോ​നൈ​പു​ണി പ​രി​ശോ​ധി​ക്കു​ന്ന 90 വ​സ്തുനി​ഷ്ഠ ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ട് പാ​ർ​ട്ടി​ലെ​യും ഓ​രോ ചോ​ദ്യ​ത്തി​നും ഓ​രോ മാ​ർ​ക്ക് വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്.

എന്‍ടിഎസ്ഇ: പത്താംക്ലാസുകാര്‍ക്ക്‌

ദേ​​​ശീ​​​യ പ്ര​​​തി​​​ഭാ​​​നി​​​ര്‍​ണ​​​യ പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ എ​​​യ്ഡ​​​ഡ്, കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ, ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ തു​​​ട​​​ങ്ങി മ​​​റ്റ് അം​​​ഗീ​​​കൃ​​​ത സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ​​​ത്താം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​തി​​​ഭാ​​​നി​​​ര്‍​ണ​​​യ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.

ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​നു സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ. 2016-17 അ​​​ധ്യ​​​യ​​​ന​​ വ​​​ര്‍​ഷം ഒ​​​മ്പ​​​താം ക്ലാ​​​സി​​​ല്‍ വ​​​ര്‍​ഷാ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി​​ അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.scert.kerala.gov.inല്‍ ​​​ല​​​ഭി​​​ക്കും. പൊതു വിഭാഗങ്ങൾക്ക് 250 രൂപയും സംവരണ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.
ഒന്നിൽ കൂടുതൽ തവണ യാതൊരു കാരണവശാലും അപേക്ഷിക്കരുത്. അപേക്ഷിക്കുന്പോള്‌ തെറ്റു സംഭവിക്കുകയാണെങ്കിൽ തിരുത്തുന്നതിനുള്ള അവസരമുണ്ട്. ആപ്ലിക്കേഷൻ െഎഡിയും നന്പരും സൂക്ഷിച്ചു വയ്ക്കണം.

സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മെന്‍റൽ എബിലിറ്റി ടെസ്റ്റ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ എന്നിങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.scert.keral a.gov.in - ല്‍ ​​​ല​​​ഭി​​​ക്കും.