ക​​​​​സ്റ്റം​​​​​സി​​​​​ൽ 13 ഗ്രീ​​​​​സ​​​​​ർ
ഗു​​​​​ജ​​​റാ​​​ത്ത് സോ​​​​​ണി​​​​​ലെ ക​​​​​സ്റ്റം​​​​​സ് മ​​​​​റൈ​​​​​ൻ വിം​​​​​ഗി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന ഗ്രീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ആ​​​​​കെ 13 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ/​​​​​സ്കി​​​​​ൽ ടെ​​​​​സ്റ്റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ജാം​​​​​ന​​​​​ഗ​​​​​റി​​​​​ലെ ക​​​​​സ്റ്റം​​​​​സ് (പ്രി​​​​​വെ​​​​​ന്‍റീ​​​​​വ്) ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ ഓ​​​​​ഫീ​​​​​സാ​​​​​ണ് വി​​​​​ജ്ഞാ​​​​​പ​​​​​നം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.
യോ​​​​​ഗ്യ​​​​​ത- പ​​​​​ത്താം​​​​​ക്ലാ​​​​​സ്/ ത​​​​​ത്തു​​​​​ല്യം. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. മ​​​​​റൈ​​​​​ൻ മെ​​​​​ർ​​​​​ക്ക​​​​​ന്‍റൈ​​​​​ൽ ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ ഫി​​​​​ഷിം​​​​​ഗ് വെ​​​​​സ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​ൻ ഡ്രൈ​​​​​വ​​​​​ർ കോ​​​​​ന്പി​​​​​റ്റ​​​​​ൻ​​​​​സി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

പ്രാ​​​​​യം- 18- 25 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം- 5200- 20,200 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 1800 ​​​​​രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​വി​​​​​ധം- അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​ന്‍റെ മാ​​​​​തൃ​​​​​ക www.cbec.gov.in, www.jamnagarcustomsgov.in എ​​​​​ന്നീ വെ​​​​​ബ്സൈ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കും.
അ​​​​​പേ​​​​​ക്ഷാ​​​​​ഫോം ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്തെ​​​​​ടു​​​​​ത്ത് പൂ​​​​​രി​​​​​പ്പി​​​​​ച്ച് അ​​​​​നു​​​​​ബ​​​​​ന്ധ രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം താ​​​​​ഴെ​​​​​ക്കാ​​​​​ണു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക.

വി​​​​​ലാ​​​​​സം- The Joint Commisioner, Customs (prev) Commissionerate, Sharda House, Bedi Bander Road, Jamnagar- 361008 (Gujarat) എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​ച്ചു​​​​​ന​​​​​ൽ​​​​​ക​​​​​ണം.അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 20. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.