അശോകാ യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ബി​രു​ദ കോ​ഴ്സു​ക​ളു​മാ​യി അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി. ഹരിയാനയിലെ സോനപെട് ആ​സ്ഥാ​ന​മാ​യി ലാ​ഭേച്ഛയി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി. ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി വി​ഷ​യ​ങ്ങ​ളി​ലും അ​ല്ലാ​തെ​യു​മാ​യി 17 വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണു കോ​ഴ്സു​ക​ൾ തയാറാക്കിയിരി​ക്കു​ന്ന​ത്. മൂ​ന്നു കാ​റ്റ​ഗ​റി​ക​ളാ​യാ​ണ് കോ​ഴ്സ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​രോ കാ​റ്റ​ഗ​റി​യി​ലും നി​ശ്ചി​ത ക്രെ​ഡി​റ്റ് നേ​ടി​യ​വ​ർ​ക്കാ​ണ് അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദം സ​മ്മാ​നി​ക്കു​ന്ന​ത്. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സു​ക​ൾ, മേ​ജ​ർ കോ​ഴ്സു​ക​ൾ, ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി കോ​ഴ്സു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണു കോ​ഴ്‌സുക​ൾ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു ക്രി​ട്ടിക്ക​ൽ തി​ങ്കിം​ഗ് സെ​മി​നാ​റു​ക​ളും ഏ​ഴ് മ​റ്റു വി​ഷ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, ഹി​സ്റ്റ​റി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ്, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ് ഇങ്ങനെ 15 മേ​ജ​ർ വി​ഷ​യ​ങ്ങ​ളാ​ണു​ള്ള​ത്.

അ​ടു​ത്ത ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ഡ​മി​ക് സെ​ഷ​നി​ലേ​ക്ക് ന​വം​ബ​ർ 27ന​കം അ​പേ​ക്ഷി​ക്ക​ണം. ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ഓ​ണ്‍ ദ ​സ്പോ​ട്ട് എ​സേ റൈ​റ്റിം​ഗ്, അ​ശോ​കാ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഓ​ണ്‍ ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ ഫീ​സി​ല്ല. ട്യൂ​ഷ​ൻ ഫീ​സ് ഏ​ഴു ല​ക്ഷം രൂ​പ. ഹോ​സ്റ്റ​ൽ ഫീ​സ് 15,0000 രൂ​പ. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 01169405805 / 01169405806. വെ​ബ്സൈ​റ്റ്: https://w ww.ashoka.edu.in.