വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ഏ​​​ഴ് ഗ്രൂ​​​പ്പ് സി ഒഴിവുകൾ
വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഫാ​​​യി​​​വാ​​​ല, മ​​​ൾ​​​ട്ടി സ്കി​​​ൽ​​​ഡ് സ്റ്റാ​​​ഫ് ത​​​സ്തി​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്റ്റേ​​​ഷ​​​ൻ വി​​​ലാ​​​സ​​​വും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റ് ല​​​ഭി​​​ക്കും.

യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ്. വാ​​​ച്ച്മാ​​​ൻ/​​​ലാ​​​സ്ക​​​ർ/ ഗെ​​​സ്റ്റ​​​ന​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ/​​​മാ​​​ലി ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ൽ ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പ​​​രി​​​ച​​​യം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.

പ്രാ​​​യം- 18നും 25​​​നും ഇ​​​ട​​​യി​​​ൽ. സം​​​വ​​​ര​​​ണ ​വി​​​ഭാ​​​ഗ​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വു ല​​​ഭി​​​ക്കും. ശ​​​ന്പ​​​ളം- 18,000 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- ഇ​​​തോ​​​ടൊ​​​പ്പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക എ 4 ​​​പേ​​​പ്പ​​​റി​​​ൽ ത​​​യാ​​​റാ​​​ക്കി പ​​​ട്ടി​​​ക​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. യോ​​​ഗ്യ​​​ത, പ്രാ​​​യം, സം​​​വ​​​ര​​​ണം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ വി​​​ലാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​ഞ്ചു രൂ​​​പ​​​യു​​​ടെ സ്റ്റാ​​​ന്പ് പ​​​തി​​​പ്പി​​​ച്ച ത​​​പാ​​​ൽ ക​​​വ​​​റും സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- ന​​​വം​​​ബ​​​ർ 19. വെബ്സൈറ്റ്: www.joinindianairforce.nic.in.