വിപണനവും ഒരു കല
ഫാ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന​യും അ​വ​ത​ര​ണ​വും മാ​ത്ര​മ​ല്ല വി​പ​ണ​ന​വും പു​തു​ത​ല​മു​റ​യ്ക്കു മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ ഖ​നി​യാ​ണ് തു​റ​ന്നു ത​രു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് ഇ​നി പ​രി​ശോ​ധി​ക്കാം.

അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ: ഉ​ട​യാ​ട​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മ​ല്ല ഫാ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യാ​ണി​ത്. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ത​രു​ന്ന മേ​ഖ​ല​യാ​യ​തുകൊ​ണ്ട് ഗാ​ർ​മെ​ന്‍റ്, ക്രാ​ഫ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വേ​റി​ട്ടു നി​ൽ​ക്കു​ന്നു എ​ന്നു മാ​ത്രം. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (എ​ൻ​ഐ​എ​ഫ്ടി) ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (ബി​എ​ഫ്ടെ​ക്), മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (എം​എ​ഫ്ടെ​ക്) കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​റ്റു പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളിലും സ​മാ​ന സ്വ​ഭാ​വ​മു​ള്ള കോ​ഴ്സു​ക​ളുണ്ട്.

ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്: ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഫാ​ഷ​ൻ ത​രം​ഗം വ്യാ​പി​ച്ച​തോ​ടെ ഫാ​ഷ​ൻ മാനേ​ജ്മെ​ന്‍റ് അ​നു​നി​മി​ഷം വ​ള​രു​ന്ന ഒ​രു മേ​ഖ​ല​യാ​യി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളും മാ​റി​മ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​രം​ഗ​ത്ത് വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്നവർ​ക്കു ശോ​ഭി​ക്കാം. താത്പര്യമുള്ളവരെ ഇ​തി​നു പ്രാ​പ്ത​രാ​ക്കു​ന്ന മി​ക​ച്ച കോ​ഴ്സാ​ണ് എ​ൻ​ഐ​എ​ഫ്ടി​യു​ടെ മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം. എ​ൻ​ഐ​എ​ഫ്ടി​യു​ടെ ഏ​റ്റ​വും പ്ര​മു​ഖ പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​ണി​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ ഫാ​ഷ​ൻ ചെ​യി​നു​ക​ളു​ടെ ത​ല​പ്പ​ത്ത് ഇ​വി​ടെ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​രാ​ണു തി​ള​ങ്ങി നി​ൽ​ക്കു​ന്ന​ത്.

നിഫ്റ്റ് പ്രവേശനത്തിനു ഒരുങ്ങാം

ക​ണ്ണൂ​രി​ലേ​തു​ൾ​പ്പ​ടെ രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (എ​ൻ​ഐ​എ​ഫ്ടി) യു​ടെ കോ​ഴ്സു​ക​ളി​ലേ​ക്ക് ഡി​സം​ബ​ർ 29 വ​രെ അ​പേ​ക്ഷി​ക്കാം.രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് എ​ങ്ങ​നെ ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഇനി പ​രി​ശോ​ധി​ക്കാം.ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ​ക്ക് ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (ജി​എ​ടി) ന​ട​ത്തി​യാ​ണ് എ​ൻ​ഐ​എ​ഫ്ടി മി​ക​വ് അ​ള​ക്കു​ന്ന​ത്. അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി, ക​മ്യൂ​ണി​ക്കേ​റ്റീ​വ് എ​ബി​ലി​റ്റി ആ​ൻ​ഡ് ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ, അ​ന​ലി​റ്റി​ക്ക​ൽ ആ​ൻ​ഡ് ലോ​ജി​ക്ക​ൽ എ​ബി​ലി​റ്റി, ജ​ന​റ​ൽ നോ​ള​ജ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, കേ​സ് സ്റ്റ​ഡി.

ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി: ഗ​ണി​ത​ ശാസ്ത്രത്തി​ന്‍റെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ, ശ​ത​മാ​നം, പ​ലി​ശ നി​ര​ക്ക്, റേ​ഷ്യോ, പ്ര​പ്പോ​ഷ​ൻ, ഡിസ്റ്റൻസ്, വ​ർ​ക്ക് ആ​ൻ​ഡ് ടാ​സ്ക് എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 30 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. എ​ൻ​സി​ആ​ർ​ടി​ഇയു​ടെ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ മനസിരുത്തി പ​ഠി​ച്ചാ​ൽ ഈ ​ക​ട​ന്പ ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് എ​ബി​ലി​റ്റി ആ​ൻ​ഡ് ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ: ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം അ​ള​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 45 ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പര്യായ പദം, വിപരീത പദം, ഇ​ഡി​യം​സ്, ഫ്രേ​സ​സ്, കോം​പ്രി​ഹെ​ൻ​ഷ​ൻ, വാ​ക്കു​ക​ളി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടു​പി​ടി​ക്ക​ൽ, വി​ട്ട​ഭാ​ഗം കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, വ​ൺ വേ​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ​യി​ൽ നി​ന്നാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കുക.

അ​ന​ലി​റ്റി​ക്ക​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് ലോ​ജി​ക്ക​ൽ എ​ബി​ലി​റ്റി: ത​ന്നി​രിക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് യു​ക്തി​സ​ഹ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നു​ള്ള ക​ഴി​വാ​ണു പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക. 25 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ജ​ന​റ​ൽ നോ​ള​ജ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്: പൊ​തു​വി​ജ്ഞാ​ന​ത്തിലും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലു​മുള്ള അ​റി​വ് ആ​ണ് അ​ള​ക്കു​ക. 25 ചോ​ദ്യ​ങ്ങ​ൾ.

കേ​സ് സ്റ്റ​ഡി: 25 ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള ശേ​ഷി അ​ള​ക്കു​ന്ന രീതി യിലുള്ളതായി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ.പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യു​വി​നും ക്ഷ​ണി​ക്കും. ബി​രു​ദ കോ​ഴ്സി​ന് ഇ​തു ബാ​ധ​ക​മ​ല്ല.

ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യു​വും: കേ​സ് സ്റ്റ​ഡി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഗ്രൂ​പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യു​വും ന​ട​ത്തു​ക. 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രി​ക്കും. നേ​തൃ​പാ​ട​വം, ആ​ശ​യ​ വി​നി​മ​യം, വ​സ്തു​താ​പ​ര​മാ​യ അ​റി​വ്, വി​ഷ​യ​ത്തി​ലു​ള്ള ഗ്രാ​ഹ്യം എ​ന്നി​വ വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ വി​ല​യി​രു​ത്തി​യാ​ണു മാ​ർ​ക്ക് ഇ​ടു​ക. തെരഞ്ഞെടുക്കുന്ന മേഖലയിലുള്ള പരിജ്ഞാനം, കോ​ഴ്സി​നോ​ടു​ള്ള ആ​ഭി​മു​ഖ്യം, വ്യ​ക്തി​ത്വം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണു ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്ന​ത്. ബി​ ഡി​സൈ​ൻ, എം​ ഡി​സൈ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്കും ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. മു​ക​ളി​ൽ പ​റ​ഞ്ഞ അ​ഞ്ചു ഘ​ട്ട​ങ്ങ​ളാ​യി വ്യ​ത്യ​സ്ത നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ക്രി​യേ​റ്റീ​വ് എ​ബി​ലി​റ്റി ടെ​സ്റ്റ് (ക്യാ​റ്റ്): ഡി​സൈ​ൻ കോ​ഴ്സു​ക​ൾ​ക്കാ​ണു ക്യാ​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ണ​ങ്ങ​ളും വ​ര​ക​ളും ചേ​ർ​ത്ത് സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി ന​ട​ത്താ​നു​ള്ള ക​ഴി​വാ​ണ് ക്യാ​റ്റി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക.

സി​റ്റു​വേ​ഷ​ൻ ടെ​സ്റ്റ്: ബി​ ഡി​സൈ​ൻ കോ​ഴ്സി​ന് എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ശോ​ഭി​ക്കു​ന്ന​വ​ർ സി​റ്റു​വേ​ഷ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്ക​ണം. ഫാ​ഷ​ൻ ഡി​സൈ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ നൈ​പു​ണ്യം അ​ള​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശം. ദൃ​ശ്യാ​വി​ഷ്കാ​രം, സ​ർ​ഗാ​ത്മ​ക​ത, വ​ർ​ണം വൈ​വി​ധ്യം, അ​വ​ത​ര​ണം എ​ന്നി​വ​യി​ലു​ള്ള പ​രി​ജ്ഞാ​നം വി​ശ​ദീ​ക​രി​ച്ച് ഇം​ഗ്ലീഷി​ൽ കു​റി​പ്പ് എ​ഴു​തുക​യും വേ​ണം.

തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി എടിഡിസി

വ​സ്ത്ര നി​ർ​മാ​ണ മേ​ഖ​ല​യു​മ​ായി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ പ​രി​ശീ​ല​ക​രാ​യ അ​പ്പാ​ര​ൽ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ സെ​ന്‍റ​റും (എ​ടി​ഡി​സി) തൊ​ഴി​ല​ധി​ഷ്ഠി​ത ഫാ​ഷ​ൻ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ബി​വോ​ക്: അ​പ്പാ​ര​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്, ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ എ​ന്നി​വ​യി​ൽ മൂന്നു വ​ർ​ഷ​ത്തെ ബി​വോ​ക് കോ​ഴ്സാ​ണ് പ്ര​ധാ​നം. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ടെ​സ്റ്റി​ന്‍റെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ: അ​ഡ്വാ​ൻ​സ്ഡ് അ​പ്പ​ാര​ൽ മാ​നു​ഫാ​ക്ച​റിം ഗ്, ​അ​ഡ്വാ​ൻ​സ്ഡ് ഫാ​ഷ​ൻ ഡിസൈ​നിം​ഗ് കോ​ഴ്സു​ക​ളു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. പ്ല​സ്ടു​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ഡി​പ്ലോ​മ: അ​പ്പാ​ര​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ടെ​ക്നോ​ള​ജി, ഫാ​ഷ​ൻ ഡി​സൈ​ൻ ടെ​ക്നോ​ള​ജി, അ​പ്പാ​ര​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ടെ​ക്നോ​ള​ജി -അ​ഡ്വാ​ൻ​സ്ഡ്, അ​പ്പാ​ര​ൽ പാ​റ്റേ​ണ്‍ മേ​ക്കിം​ഗ്, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലാ​ണു ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. പ്ല​സ്ടു​വാ​ണു യോ​ഗ്യ​ത. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: അ​പ്പാ​ര​ൽ പാ​റ്റേ​ണ്‍ മേ​ക്കിം​ഗ് ബേ​സി​ക്, അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ സൂ​പ്പ​ർ​വി​ഷ​ൻ ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ, അ​പ്പാ​ര​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ടെ​ക്നോ​ള​ജി, അ​പ്പാ​ര​ൽ എ​ക്സ്പോ​ർ​ട്ട് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, ടെ​ക്സ്റ്റൈ​ൽ ഗാ​ർ​മെ​ന്‍റ് ടെ​സ്റ്റിം​ഗ് ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ എ​ന്നി​വ​യി​ലാ​ണു സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്. കാ​ലാ​വ​ധി ആ​റു മാ​സം. പ​ത്താം ക്ലാ​സ് വി​ജ​യ​മാ​ണു യോ ​ഗ്യ​ത. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും ക​ണ്ണൂ​രും എ​ടി​ഡി​സി​ക്കു പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.atdcindia. co.in.

മ​റ്റു പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ

ഫാ​ഷ​ൻ, ഡി​സൈ​ൻ, ബി​സി​ന​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്‌ട്രര നി​ല​വാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് പേ​ൾ അ​ക്കാ​ഡ​മി. അ​ക്കാ​ഡ​മി​ക്ക് ഡ​ൽ​ഹി -നോ​യി​ഡ, മും​ബൈ, ജ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളു​ണ്ട്.

ജ​നു​വ​രി,ഏ​പ്രി​ൽ, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​രം​ഭി​ക്കു​ന്ന മൂ​ന്ന് അ​ഡ്മി​ഷ​ൻ സൈ​ക്കി​ളു​ക​ളി​ലാ​യാ​ണു പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.pearlacademy.com.

ഡി​സൈ​ൻ വി​ല്ലേ​ജ് (നോ​യി​ഡ): www. thedesignvillage.org. യു​ണൈ​റ്റ​ഡ് വേ​ൾ​ഡ് (അ​ഹ​മ്മ​ദാ​ബാ​ദ്): www.unitedworld.in. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്ട് ആ​ൻ​ഡ് ഡി​സൈ​ൻ (ന്യൂ​ഡ​ൽ​ഹി): www.iiad.edu.in. വോ​ഗ് ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബം​ഗ​ളൂ​രു):
www.voguefashioninstitute.com. സിം​ബ​യോ​സി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (പൂ​നെ): www.sid.edu.in. സൃ​ഷ്ടി സ്കൂ​ൾ ഓ​ഫ് ആ​ർ​ട്, ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ബം​ഗ​ളൂ​രു): www.srishti.ac.in. സ്കൂ​ൾ ഓ​ഫ് ഡി​സൈ​ൻ സ്റ്റ​ഡീ​സ് (യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ന​ർ​ജി സ്റ്റ​ഡീ​സ്- ഡെ​റാ​ഡൂ​ണ്‍): www.upes.ac.in . സ്കൂ​ൾ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (പൂ​നെ): www.softsndt.vsnl.net.