നേ​വി​യി​ല്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഓ​ഫീ​സ​റാ​കാം
ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് സ്‌​പോ​ര്‍​ട്‌​സ് ബ്രാ​ഞ്ചി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ഓ​ഫി​സ​റാ​കാ​ന്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്് അ​വ​സ​രം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്‍​മാ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍.

2018 ജൂ​ണി​ല്‍ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ കോ​ഴ്‌​സ് തു​ട​ങ്ങും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

യോ​ഗ്യ​ത- താ​ഴെ​പ്പ​റ​യു​ന്ന കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ സീ​നി​യ​ര്‍ ലെ​വ​ല്‍ നാ​ഷ​ന​ല്‍ ചാം​പ്യ​ന്‍​ഷി​പ്പ്/ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ത്തി​രി​ക്ക​ണം. സ്‌​പോ​ര്‍​ട്‌​സ് ഇ​ന​ങ്ങ​ള്‍: എ) ​അ​ത്‌​ല​റ്റി​ക്‌​സ്/ ക്രോ​സ്‌​ക​ണ്‍​ട്രി/ ട്ര​യാ​ത്‌​ലോ​ണ്‍/ ടെ​ന്നീ​സ്/ സ്‌​ക്വാ​ഷ്/ ഫു​ട്‌​ബോ​ള്‍/ ഹാ​ന്‍​ഡ്‌​ബോ​ള്‍/ ഹോ​ക്കി/ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍/ വോ​ളി​ബോ​ള്‍/ ക്രി​ക്ക​റ്റ്/ സ്വി​മ്മിം​ഗ്/ ഡ്രൈ​വിം​ഗ്/ വാ​ട്ട​ര്‍​പോ​ളോ/ ക​ബ​ഡി/ ബോ​ക്‌​സിം​ഗ്/ ​യോ​ട്ടിം​ഗ്/ വി​ന്‍​ഡ് സ​ര്‍​ഫിം​ഗ്്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത- പി​ജി/ ബി​ഇ/ ബി​ടെ​ക്, സ്‌​പോ​ര്‍​ട്‌​സ് (കോ​ച്ചിം​ഗ്) എം​എ​സ്്‌​സി​യു​ള്ള​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി- 22- 27 വ​യ​സ്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 1991 ജൂ​ലൈ ര​ണ്ടി​നും 1996 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. യോ​ട്ടിം​ഗ്/ വി​ന്‍​ഡ് സ​ര്‍​ഫിം​ഗ്- 21-25 വ​യ​സ്.

ശാ​രീ​രി​ക യോ​ഗ്യ​ത- ഉ​യ​രം- 157 സെ​മീ. തൂ​ക്ക​വും നെ​ഞ്ച​ള​വും ആ​നു​പാ​തി​കം.കാ​ഴ്ച​ശ​ക്തി- ദൂ​ര​ക്കാ​ഴ്ച: 6/12, 6/12- 6/6, 6/6 വ​ര്‍​ണാ​ന്ധ​ത​യോ നി​ശാ​ന്ധ​ത​യോ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്- ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന എ​സ്എ​സ്ബി ഇ​ന്‍റര്‍​വ്യൂ​വി​നു ക്ഷ​ണി​ക്കും. തു​ട​ര്‍​ന്ന് ബംഗളൂരു, ഭോ​പ്പാ​ല്‍, വി​ശാ​ഖ​പ​ട്ട​ണം, കോ​യ​മ്പ​ത്തൂ​രി​ല്‍ എ​സ്എ​സ്ബി ഇ​ന്‍റര്‍​വ്യൂ ന​ട​ത്തും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്‍റ​ര്‍​വ്യൂ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇന്‍റ​ലി​ജ​ന്‍​സ് ടെ​സ്റ്റ്, പി​ക്ച​ര്‍ പെ​ര്‍​സ​പ്ഷ​ന്‍, ഡി​സ്‌​ക​ഷ​ന്‍ ഇ​തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​രെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ക്ഷ​ണി​ക്കു​ക. സൈ​ക്കോ​ള​ജി​ക്ക​ല്‍ ടെ​സ്റ്റ്, ഗ്രൂ​പ്പ് ടെ​സ്റ്റ്, ഇ​ന്‍റ​ര്‍​വ്യൂ എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട​താ​ണു ര​ണ്ടാം​ഘ​ട്ടം. വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്കു മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ണ്ടാ​കും.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.joinindiannavy.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​നു ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്തു താ​ഴെ​ക്കാ​ണു​ന്ന വി​ലാ​സ​ത്തി​ല്‍ ഡി​സം​ബ​ര്‍ 22 ന് ​മു​മ്പാ​യി അ​യ​യ്ക്കു​ക.വി​ലാ​സം- Post Box No. 04, RK Puram Main PO, New delhi-110 066.