പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ബംഗ​ളൂ​രു​വി​ൽ ആ​രം​ഭി​ച്ച​താ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​പി​എം-​ബം​ഗ​ളൂ​രു).
ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

എം​ബി​എ, അ​ഗ്രി ബി​സി​ന​സ് ആ​ൻ​ഡ് പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റി​ലും ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ലും ര​ണ്ടു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മാ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

എം​ബി​എ

ബം​ഗ​ളൂ​രു യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​താ​ണു കോ​ഴ്സ്. ഫി​നാ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ്, മാ​ർ​ക്ക​റ്റിം​ഗ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് എ​ന്നി​വ​യി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു കൂ​ടി​യ​താ​ണ് എം​ബി​എ പ്രോ​ഗ്രാം.
ആ​കെ 60 സീ​റ്റു​ക​ൾ. ഇ​തി​ൽ 30 സീ​റ്റ് ക​ർ​ണാ​ട​ക ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. 30 സീ​റ്റു​ക​ൾ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്നു. 1000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കും. ഒ​രു വ​ർ​ഷം ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് ട്യൂ​ഷ​ൻ ഫീ​സ്. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി
അ​ഗ്രി ബി​സി​ന​സ് ആ​ൻ​ഡ് പ്ലാ​ന്‍റേഷ​ൻ

ര​ണ്ടു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മ കോ​ഴ്സാ​യ അ​ഗ്രി ബി​സി​ന​സ് ആ​ൻ​ഡ് പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ്ലാ​ന്‍റേഷ​നും അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കു​മാ​ണു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ആ​കെ ട്യൂ​ഷ​ൻ ഫീ​സ് നാ​ലു ല​ക്ഷം രൂ​പ
50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷാ ഫീ​സ് 1,000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 500 രൂ​പ. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി -31.

ഫു​ഡ് പ്രോ​സ​സിം​ഗ് ബി​സി​ന​സ്

ര​ണ്ടു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മ കോ​ഴ്സാ​യ ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍​സി​ൻ മാ​ഡി​സ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു ന​ട​ത്തു​ന്ന​ത്. പ്ലാ​ന്‍റേ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, ഉ​പ​ഭോ​ഗം,വി​പ​ണ​നം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള​താ​ണു ക​രി​ക്കു​ലം. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷാ ഫീ​സ് 1,000 രൂ​പ.

പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 500 രൂ​പ.