എ​സ്എ​സ്ബി​യി​ല്‍ കോൺസ്റ്റബിൾ
സ​ശ​സ്ത്ര സീ​മാ​ബ​ലി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കേ​ഡ​റി​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ (എ​എ​സ്‌​ഐ), ഹെ​ഡ്‌​കോ​ണ്‍സ്റ്റ​ബി​ള്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പു​രു​ഷ​ന്‍മാ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മാ​തി. ഗ്രൂ​പ്പ് ബി, ​സി നോ​ണ്‍ ഗ​സ​റ്റ​ഡ് കം​ ബാ​റ്റെ​ഡ്‌​സ് ത​സ്തി​ക​ക​ളാ​ണ്. ഒ​ഴി​വു​ക​ള്‍ താ​ത്കാ​ലി​ക​മാ​ണെ​ങ്കി​ലും സ്ഥ​ിര​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്തെ​വി​ടെ​യും നി​യ​മ​നം പ്ര​തീ​ക്ഷി​ക്കാം. വിജ്ഞാപനം വൈ കാതെ വെബ്സൈറ്റിൽ പ്രസി ദ്ധീകരിക്കും.

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍
യോ​ഗ്യ​ത- ഇ​ല​ക്‌ട്രോ​ണി​ക്‌​സ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച സ​യ​ന്‍സ് ബി​രു​ദം.
ശ​മ്പ​ളം- 35,400 രൂ​പ.

എ​എ​സ്‌​ഐ (ക​മ്യൂ​ണി​ക്കേ​ഷ​ന്‍)
യോ​ഗ്യ​ത- മെ​ട്രി​ക്കു​ലേ​ഷ​നും ഇ​ലക്‌ട്രോണി​ക്‌​സ്/ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ അം​ഗീ​കൃ​ത ഡി​പ്ലോ​മ​യും. അ​ല്ലെ​ങ്കി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച അ​മ്പ​തു​ശ​മ​ത​മാ​നം മാ​ര്‍ക്കി​ല്‍ കു​റ​യാ​ത്ത പ്ല​സ്ടു അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍റ​ര്‍മീ​ഡി​യേ​റ്റ്.
ശ​മ്പ​ളം- 29,200 രൂ​പ.

ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ (ക​മ്യൂ​ണി​ക്കേ​ഷ​ന്‍)
യോ​ഗ്യ​ത- മെ​ട്രി​ക്കു​ലേ​ഷ​ന്‍/ ത​ത്തു​ല്യം ഇ​ല​ക്ട്രോ​ണി​ക്‌​സി​ല്‍ ദ്വി​വ​ത്സ​ര ഐ​ടി​ഐ സ​ര്‍ട്ട​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച് പ്ല​സ്ടു അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍റ​ര്‍മീ​ഡി​യ​റ്റ്.
ശ​മ്പ​ളം- 25,500 രൂ​പ.
പ്രാ​യം- സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ത​സ്തി​ക​യ്ക്ക്- 18- 25

എ​എ​സ്‌​ഐ- 18- 25
ഹെ​ഡ്‌​കോ​ണ്‍സ്റ്റ​ബി​ല്‍- 18- 23 വ​യ​സ്.
2017 ജ​നു​വ​രി 30 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍ക്ക് മൂ​ന്നും വ​ര്‍ഷം ഉ​യ​ര്‍ന്ന പ്രാ​യ​ത്തി​ല്‍ ഇ​ള​വ് ല​ഭി​ക്കും. മ​റ്റു വി​ഭാ​ഗ​ക്കാ​ര്‍ക്ക് ച​ട്ട​പ്ര​കാ​രം ഇ​ള​വ് ല​ഭി​ക്കും.

ശാ​രീ​രി​ക യോ​ഗ്യ​ത​ക​ള്‍- ഉ​യ​രം - 170 സെ​മീ.
ആ​ദി​വാ​സി​ക​ള്‍ക്കും ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍ക്കും 162. സെ​മീ.
നെ​ഞ്ച​ള​വ്- 80 സെ​മീ, വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ 85 സെ​മീ. ആ​ദി​വാ​സി​ക​ള്‍ക്കും ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍ക്കും 76 സെ​മീ. വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ 81 സെ​മീ.
തൂ​ക്കം ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കം.
കാ​ഴ്ച- ക​ണ്ണ​ട​ കൂ​ടാ​തെ മി​ക​ച്ച കാ​ഴ്ച ശ​ക്തി​യു​ണ്ടാ​യി​രി​ക്ക​ണം.

കൂ​ട്ടി​മു​ട്ടു​ന്ന കാ​ല്‍മു​ട്ടു​ക​ള്‍, പ​ര​ന്ന​പാ​ദം, പി​ട​ച്ച ഞ​ര​മ്പു​ക​ള്‍, കോ​ങ്ക​ണ്ണ് എ​ന്നി​വ പാ​ടി​ല്ല. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ന​ല്ല ആ​രോ​ഗ്യം. കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്ന വൈ​ക​ല്യ​ങ്ങ​ള്‍ പാ​ടി​ല്ല

വി​മു​ക്ത​ഭ​ട​ന്‍മാ​ര്‍ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ക്കു വെ​ബ്‌​സൈ​റ്റ് കാ​ണു​ക.
തെ​ര​ഞ്ഞെ​ടു​പ്പ- കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ, എ​ഴു​ത്തു​പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കാ​യി​ക ​ക്ഷ​മ​ത പ​രീ​ക്ഷ: 14 മി​നി​റ്റ് കൊ​ണ്ട് 3.2 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം
അ​പേ​ക്ഷാ ഫീ​സ്- സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ത​സ്തി​ക​യി​ക്ക് 200 രൂ​പ. എ​എ​സ്‌​ഐ, ഹെ​ഡ്‌​കോ​ണ്‍സ്റ്റ​ബി​ള്‍ 100 രൂ​പ. പ​ട്ടി​ക ജാ​തി/ പ​ട്ടി​ക വ​ര്‍ഗ​ക്കാ​ര്‍ക്കു ഫീ​സ് ഇ​ല്ല. ഡി​ഡി, ചെ​ക്ക്, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നീ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കാം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.ssbrectt.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷാ മാ​തൃ​ക ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ നി​ര്‍ദി​ഷ്ട സ്ഥാ​ന​ത്തു പ​തി​ക്ക​ണം.

താ​ഴെ​ക്കാ​ണു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റുകളുടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍ക്കും അ​പേ​ക്ഷ​യ്‌​ക്കൊ​പ്പം വ​യ്ക്ക​ണം.

1.വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ടെ​ക്‌​നി​ക്ക​ല്‍ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം.
2. ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കാ​ന്‍ എ​സ്എ​സ്എ​ല്‍സി സ​ര്‍ട്ട​ഫി​ക്ക​റ്റ്.
3. പ​ട്ടി​ക​ജാ​തി/ വ​ര്‍ഗം, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്.
4. ത​ഹ​സി​ല്‍ദാ​ര്‍ ന​ല്കു​ന്ന അ​ധി​വാ​സ സ​ര്‍ട്ടി​ഫി​ക്ക​റ്റ്.
5. ഐ​പി​ഒ/ ഡി​ഡി/ ചെ​ക്ക്.
6. വി​മു​ക്ത​ഭ​ട​ന്‍മാ​ര്‍ക്ക് ഡി​സ്ചാ​ര്‍ജ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്.
7. ശാ​രീ​രി​ക യോ​ഗ്യ​ത​യി​ല്‍ ഇ​ള​വു​ള്ള​വ​ര്‍ക്ക് അ​തു സം​ബ​ന്ധി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റ്.
അ​പേ​ക്ഷ ഫോ​മി​ന്‍റെ മാ​തൃ​ക​യും അ​പേ​ക്ഷ അ​യ​യ്‌​ക്കേ​ണ്ട വി​ലാ​സ​വും ഉ​ള്‍പ്പെ​ട്ട വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.ssbrectt.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് കാ​ണു​ക.