ശാസ്ത്രലോകത്തേക്കൊരു വാതായനം
ശാ​സ്ത്ര ലോ​ക​ത്തെ ഇ​ന്ദ്ര​ജാ​ലം തൊ​ട്ട​റി​യാ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി നെ​സ്റ്റ് അ​ഥ​വാ നാ​ഷ​ണ​ൽ എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ്. കേ​ന്ദ്ര അ​ണു​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഭു​വ​നേ​ശ്വ​റി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (നൈ​സ​ർ), യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ​സ് (യു​എ​ൻ​ഡി​എ​ഇ സി​ബി​എ​സ്) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഞ്ച​വ​ത്സ​ര എം​എ​സ് കോ​ഴ്സ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ണു നെ​സ്റ്റ്.
ബ​യോ​ള​ജി, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നീ അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലാ​ണ് എം​എ​സ് കോ​ഴ്സ്. വി​ശ്വ​ഭാ​ര​തി​യി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​റി(​ഐ​സി​ഇ​ആ​ർ​സി)​ലെ അ​ഡ്മി​ഷ​നും നെ​സ്റ്റ് മു​ഖേ​ന​യാ​ണ്.

നൈ​സ​ർ

ഭു​വ​നേ​ശ്വ​ർ ആ​സ്ഥാ​ന​മാ​യി അറ്റമിക് എ​ന​ർ​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥാ​പി​ച്ച നൈ​സ​ർ അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​റി​വി​ന്‍റെ കേ​ന്ദ്ര​മാ​യാ​ണു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​വി​ടെ​യു​ള്ള ഒ​ന്നാം​കി​ട ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ര​ത​ന്നെ നൈ​സ​റി​ന്‍റെ മി​ക​വി​ന്‍റെ അ​ട​യാ​ള​മാ​ണ്. സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ശാ​സ്ത്ര​ത്തിന്‍റെ അ​പാ​ര​ത​യി​ലേ​ക്കു ന​യി​ക്കു​ക​യാ​ണു സ്ഥാ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യം. വി​ശാ​ല​മാ​യ കാ​ന്പ​സ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ നൈ​സ​റി​ൽ ബ​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, ഫി​സി​ക്ക​ൽ, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി കോ​ഴ്സാ​ണു ന​ട​ത്തു​ന്ന​ത്. ബി​രു​ദം ന​ൽ​കു​ന്ന​ത് അ​ണു​ശ​ക്തി വ​കു​പ്പി​ന്‍റെ ത​ന്നെ കീ​ഴി​ൽ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള ഹോ​മി ഭാ​ഭാ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ്.

സി​ബി​എ​സ്

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ​സ് (യു​എ​ൻ​ഡി​എ​ഇ സി​ബി​എ​സ്) അ​ണു​ശ​ക്തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ത​ന്നെ​യു​ള്ള മ​റ്റൊ​രു ലോ​കോ​ത്ത​ര സ്ഥാ​പ​ന​മാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രെ​ന്നു ക​രു​താ​വു​ന്ന ശാ​സ്ത്ര​ജ്ഞ​രും അ​ധ്യാ​പ​ക​രു​മാ​ണ് ഇ​വി​ടു​ത്തെ മു​ത​ൽ​ക്കൂ​ട്ട്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ വി​ദ്യാ​ന​ഗ​രി കാ​ന്പ​സി​ലാ​ണു സി​ബി​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ബി​രു​ദം സ​മ്മാ​നി​ക്കു​ന്ന​ത് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യ​മു​ള്ള മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്.

നൈ​സ​റി​ൽ നൂ​റും സി​ബി​എ​സി​ൽ നാ​ൽ​പ്പ​ത്തി​യ​ഞ്ചും ഐ​സി​ഇ​ആ​ർ​സി​ൽ 21 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം പ്ര​തി​മാ​സ ഇ​ൻ​സ്പെ​യ​ർ സ്കോ​ള​ർ​ഷി​പ് ലഭി​ക്കും. കൂ​ടാ​തെ വാ​ർ​ഷി​ക ഗ്രാ​ന്‍റു​മു​ണ്ട്.

പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ട്രെ​യി​നിം​ഗ് സ്കൂ​ളി​ന്‍റെ ഇ​ന്‍റ​ർ​വ്യു​വി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാം.