ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്നവർക്ക് ഇ​ന്ദി​രാ ഗാ​ന്ധി ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്കാണ് അ​പേ​ക്ഷി​ക്കാവുന്നത്.

പ്രാ​യ പ​രി​ധി 30 വ​യ​സ്. അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക സ​ന്ത​തി​യാ​യി​രി​ക്ക​ണം.​നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ് പോ​​ർ​ട്ട​ൽ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റ്: https://scholarships.gov.in.