ഇനി- ജെഇഇ അഡ്വാന്‍സ്ഡ്
മി​ക​വു തെ​ളി​യി​ക്കാ​ൻ ആ​ദ്യ പ​രീ​ക്ഷ. അ​തു ക​ഴി​ഞ്ഞാ​ൽ അ​റി​വും ക​ഴി​വും ആ​റ്റി​ക്കു​റു​ക്കാ​ൻ വീ​ണ്ടും ഒ​രു അ​ഗ്നി​പ​രീ​ക്ഷ. ര​ണ്ടും ക​ട​ന്നാ​ൽ പി​ന്നീ​ടു തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​രി​ല്ല; എ​ൻ​ജി​നി​യ​റിം​ഗ്/ ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ രാ​ജ്യം അ​ഭി​മാ​നം കൊ​ള്ളു​ന്ന മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ ഭാ​വി ക​രു​പ്പി​ടി​പ്പി​ക്കാം. അ​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണു രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ -അ​ഡ്വാ​ൻ​സ് (ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ്). സി​ബി​എ​സ്ഇ ന​ട​ത്തു​ന്ന ജെ​ഇ​ഇ-​മെ​യി​ൻ പ​രീ​ക്ഷ​യി​ൽ സ്ഥാ​നം​പി​ടി​ക്കു​ന്ന ആ​ദ്യ 2,24,000 പേ​ർ​ക്കു മാത്രമാണു ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് എ​ഴു​താൻ അവസരം ലഭിക്കുന്ന​ത്.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ​ഐ​ടി) ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള​താ​ണു ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് എ​ന്ന ആ​ക​ർ​ഷ​ണീ​യ​ത​യു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട​ മിടുക്കരെ​യാ​ണ്. കാ​ണ്‍​പൂ​ർ ഐ​ഐ​ടി​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് ന​ട​ത്തി​പ്പു ചു​മ​ത​ല.
ജെ​ഇ​ഇ-​മെ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞു. ഇ​നി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ഒ​രു എ​ത്തി​നോ​ട്ട​മാ​കാം. മേ​യ് 20നാ​ണ് ഇ​ത്ത​വ​ണ​ത്തെ ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് നി​ശ്ചി​യി​ച്ചി​രി​ക്കു​ന്ന​ത്.
159,540 കൂ​ട്ടി​ക​ൾ 2017ൽ ​ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് എ​ഴു​തി​യെ​ങ്കി​ൽ 50,455 പേ​ർ യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 7,137 പെ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു. ക​ട്ട് ഓ​ഫ് മാ​ർ​ക്ക്: ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 128, ഓ​രോ വി​ഷ​യ​ത്തി​ലും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 12 മാ​ർ​ക്ക്.

പ്ര​വ​ച​നാ​തീ​തം

പ്ര​വ​ച​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​ത്ത ഒ​രു പ​രീ​ക്ഷ​യാ​യി ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡി​നെ വേ​ണ​മെ​ങ്കി​ൽ വി​ശേ​ഷി​പ്പി​ക്കാം. ചോ​ദ്യ​ത്തി​ന്‍റെ രീ​തി​യാ​യാ​ലും ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണ​മാ​യാ​ലും മാ​ർ​ക്കി​ന്‍റെ കാ​ര്യ​മാ​യാ​ലും എ​ല്ലാ​ത്തി​ലും ഒ​രു വി​ദ്യാ​ർ​ഥി​യെ വി​സ്മ​യി​പ്പി​ക്കു​ന്ന ഒ​രു ഘ​ട​കം ഉ​ണ്ടാ​യി​രി​ക്കും. എ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ൽ മാ​ന​സി​ക​മാ​യി ഈ ​വെ​ല്ലു​വി​ളി നേ​രി​ടാ​നു​ള്ള ക​രു​ത്തുകി​ട്ടുമെ ന്നതിൽ സംശയമില്ല.

മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണു ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യും. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഇ​ട​വേ​ള​യാ​യി ല​ഭി​ക്കു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ പ​രീ​ക്ഷ വ​ള​രെ ആ​യാ​സ​ക​ര​മാ​യി തോ​ന്നാം. സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ഗ​ത്തി​ൽ ഉ​ത്ത​ര​മെ​ഴു​തി പ​രി​ശീ​ലി​ക്കു​ക മാ​ത്ര​മാ​ണു ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം.

നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ശ്ര​ദ്ധി​ക്ക​ണം

ഇ​ത്ത​വ​ണ​ത്തെ ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡ് എ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചോ​ദ്യ പേ​പ്പ​ർ ഒ​ന്നു പ​രി​ച​യ​പ്പെ​ടു​ന്നതു ന​ന്നാ​യി​രി​ക്കും. 2015 ലേ​തി​നെ അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ത് അ​ത്ര ക​ടു​പ്പ​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണു പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. 2017 ൽ ​ര​ണ്ടു ഭാ​ഗങ്ങ​ളി​ലാ​യി 183 മാ​ർ​ക്കി​ന്‍റെ വീ​തം 366 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്.

മാ​ർ​ക്കിം​ഗ് സ്കീ​മി​ന്‍റെ കാ​ര്യ​ത്തി​ലും ചോ​ദ്യ​ത്തി​ന്‍റെ രീ​തി അ​നു​സ​രി​ച്ചു മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്കു ശ​രി ഉ​ത്ത​ര​ത്തി​ന് 3-4 മാ​ർ​ക്കു ന​ൽ​കി​യ​പ്പോ​ൾ തെ​റ്റി​ന് 1-2 മാ​ർ​ക്കു കു​റ​ച്ചു. ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്കു നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 2017ൽ ​മൂ​ന്നു സെ​ക്ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ശ​രി ഉ​ത്ത​ര​ങ്ങ​ളു​ള്ള ചോ​ദ്യ​ത്തി​ന് എ​ല്ലാ ഓ​പ്ഷ​നു​ക​ളും ശ​രി​യാ​ണെ​ങ്കി​ൽ നാ​ലു മാ​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ൽ തെ​റ്റാ​യ ഓ​പ്ഷ​ന് ര​ണ്ടു മാ​ർ​ക്ക് കു​റ​ച്ചു. തെ​റ്റു തെ​ര​ഞ്ഞെ​ടു​ക്കാ​തെ ശ​രി​യാ​യ ചി​ല ഓ​പ്ഷ​നു​ക​ൾ മാ​ർ​ക്ക് ചെ​യ്ത​വ​ർ​ക്ക് ഒ​രു മാ​ർ​ക്കു ന​ൽ​കി. മൂ​ന്നു മാ​ർ​ക്കി​ന്‍റെ സിം​ഗി​ൾ ഡി​ജി​റ്റ് ഇ​ന്‍റി​ജ​ർ ടൈ​പ് ചോ​ദ്യ​ങ്ങ​ൾ​ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ലാ​യി​രു​ന്നു. മൂ​ന്നു മാ​ർ​ക്കി​ന്‍റെ സിം​ഗി​ൾ ആ​ൻ​സ​ർ ടൈ​പ് ചോ​ദ്യ​ങ്ങ​ൾ തെ​റ്റി​ച്ചാ​ൽ ഒ​രു മാ​ർ​ക്കു മാ​ത്ര​മാ​ണു കു​റ​ച്ച​ത്.

ചോ​ദ്യ​ങ്ങ​ളു​ടെ ഘ​ട​ന

പേ​​​​പ്പ​​​​ർ ഒ​​​​ന്നി​​​​ൽ ഓ​​​​രോ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ന്നും 18 ചോ​​​​ദ്യ​​​​ങ്ങ​​​​ൾ വീ​​​​തം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി 183 മാ​​​​ർ​​​​ക്കി​​​​ന്‍റെ 54 ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 21 മ​​​​ൾ​​​​ട്ടി​​​​പ്പി​​​​ൾ ക​​​​റ​​​​ക്ട് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ (84 മാ​​​​ർ​​​​ക്ക്), 15 ഇ​​​​ന്‍റി​​​​ജ​​​​ർ ടൈ​​​​പ് ക്വ​​​​സ്റ്റ്യ​​​​ൻ​​​​സ് (45 മാ​​​​ർ​​​​ക്ക്), 18 പാ​​​​സേ​​​​ജ് ടൈ​​​​പ് ക്വ​​​​സ്റ്റ്യ​​​​ൻ​​​​സ് (54) മാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ഘ​​​​ട​​​​ന.

ഓ​​​​രോ വി​​​​ഷ​​​​യ​​​​ത്തി​​​​ലും ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ള്ള ഏ​​​​ഴ് ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ല്ലാ ശ​​​​രി ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളു​​​​മു​​​​ള്ള ക​​​​ളം ക​​​റു​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കു നാ​​​​ലു മാ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചു. ശ​​​​രി ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല​​​​തു മാ​​​​ത്രം മാ​​​​ർ​​​​ക്ക് ചെ​​​​യ്താ​​​​ൽ ഒ​​​​രു മാ​​​​ർ​​​​ക്കു ന​​​ൽ​​​കി. നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്കും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
ശ​​​​രി ഉ​​​​ത്ത​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തെ​​​​ഴു​​​​തേ​​​​ണ്ട അ​​​​ഞ്ച് സിം​​​​ഗി​​​​ൾ ഡി​​​​ജി​​​​റ്റ് ഇ​​​​ന്‍റി​​​​ജ​​​​ർ ടൈ​​​​പ് ക്വ​​​​സ്റ്റ്യ​​​​ൻ​​​​സാ​​​​യി​​​രു​​​ന്നു അ​​​​ടു​​​​ത്ത​​​​ത്. ഇ​​​​തി​​​​നു നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്കി​​​​ല്ലാ​​​യി​​​രു​​​ന്നു. ഒ​​​​രു ശ​​​​രി ഉ​​​​ത്ത​​​​രം മാ​​​​ത്ര​​​​മു​​​​ള്ള ആ​​​​റു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ള്ള​​​​താ​​​​ണു മൂ​​​​ന്നാ​​​​മ​​​​ത്തെ വി​​​​ഭാ​​​​ഗം. ശ​​​​രി ഉ​​​​ത്ത​​​​ര​​​​ത്തി​​​​നു മൂ​​​​ന്നു മാ​​​​ർ​​​​ക്കു ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ തെ​​​​റ്റി​​​​ന് ഒ​​​​രു മാ​​​​ർ​​​​ക്ക് കു​​​​റ​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ കെ​​​​മി​​​​സ്ട്രി മു​​​​ൻ കാ​​​​ല​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു പൊ​​​​തു​​​​വേ​​​​യു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ആ​​​​ശ​​​​യ​​​​ങ്ങ​​​​ളെ​​​​യും ഫോ​​​​ർ​​​​മു​​​​ല​​​​ക​​​​ളെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 11 ടോ​​​​പ്പി​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു 18 ചോ​​​​ദ്യ​​​​ങ്ങ​​​​ളും.

ആ​​​റു മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു ചോ​​​ദ്യ​​​ങ്ങ​​​ൾ ആ​​​ൽ​​​ക്ക​​​ഹോ​​​ൾ, ഫി​​​നൈ​​​ൽ, ഈ​​​ത​​​ർ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു. ഓ​​​ർ​​​ഗാ​​​നി​​​ക് കോ​​​മ്പൗ​​​ണ്ടി​​​ൽ നി​​​ന്നും ഇ​​​തു പോ​​​ലെ ആ​​​റു മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഫി​​​​സി​​​​ക്സ് അ​​​​ൽ​​​​പ്പം കു​​​​ഴ​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​ല​​​​രു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യം. 18 ചോ​​​​ദ്യ​​​​ങ്ങ​​​​ളും 10 ടോ​​​​പ്പി​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. ഇ​​​​ല​​​​ക്‌​​​ട്രോ മാ​​​​ഗ്ന​​​​റ്റി​​​​ക് ഇ​​​​ൻ​​​​ഡ​​​​ക്ഷ​​​​ൻ ചാ​​​​പ്റ്റ​​​​റി​​​​ൽ നി​​​​ന്നും 13 മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ തെ​​​​ർ​​​​മോ ഡൈ​​​​നാ​​​​മി​​​​ക്സി​​​​ൽ നി​​​​ന്നും ഒ​​​​ന്പ​​​​തു മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യാ​​​​ങ്ങ​​​​ളാ​​​​ണു ചോ​​​​ദി​​​​ച്ച​​​​ത്. ക​​​​ണ​​​​ക്കും അ​​​​ത്ര ക​​​​ടു​​​​ത്ത​​​​ത​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. അ​​​​ടി​​​​സ്ഥാ​​​​ന ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള അ​​​​റി​​​​വ് അ​​​​ള​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. 12 ടോ​​​​പ്പി​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി​​​​രു​​​​ന്ന 18 ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ഓ​​​​ഫ് ഡെ​​​​റി​​​​വേ​​​​റ്റീ​​​​വ്സി​​​​ൽ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ളും.

പേ​​​​പ്പ​​​​ർ ഒ​​​​ന്നി​​​​നെ​​​​ക്കാ​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു പേ​​​​പ്പ​​​​ർ ര​​​​ണ്ട്.​​​​ആ​​​​കെ 183 മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​റ്റ ഉ​​​​ത്ത​​​​രം മാ​​​​ത്ര​​​​മു​​​​ള്ള​​​​വ (63 മാ​​​​ർ​​​​ക്ക്), ഒ​​​​ന്നി​​​​ല​​​​ധി​​​​കം ശ​​​​രി ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ (84 മാ​​​​ർ​​​​ക്ക്), പാ​​​​സേ​​​​ജ് ടൈ​​​​പ് സിം​​​​ഗി​​​​ൾ ചോ​​​​യ്സ് (36 മാ​​​​ർ​​​​ക്ക്) ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാം പേ​​​​പ്പ​​​​ർ. ഒ​​​​റ്റ ഉ​​​​ത്ത​​​​രം മാ​​​​ത്ര​​​​മു​​​​ള്ള​​​​വ​​​​യി​​​​ൽ ശ​​​​രി ഉ​​​​ത്ത​​​​ര​​​​ത്തി​​​​ന് മൂ​​​​ന്നു മാ​​​​ർ​​​​ക്കും തെ​​​​റ്റി​​​​ന് ഒ​​​​രു നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ശ​​​​രി ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളെ​​​​ഴു​​​​തേ​​​​ണ്ട ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് നാ​​​​ല്, ര​​​​ണ്ട് ക്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ക്കും നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്കും.

പാ​​​​സേ​​​​ജ് ടൈ​​​​പ്പ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് മൂ​​​ന്നു മാ​​​​ർ​​​​ക്ക് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​രോ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ന്നും 61 മാ​​​​ർ​​​​ക്കി​​​​ന്‍റെ വീ​​​​തം 18 ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഫി​​​​സി​​​​ക്സും ക​​​​ണ​​​​ക്കും അ​​​​ൽ​​​​പ്പം ക​​​​ടു​​​​പ്പ​​​​മേ​​​​റി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ കെ​​​​മി​​​​സ്ട്രി താ​​​​ര​​​​ത​​​​മ്യേ​​​​ന എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. ഫി​​​സി​​​ക്സി​​​ൽ നി​​​ന്നും 17 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ മാ​​​ഗ്ന​​​റ്റി​​​സ​​​ത്തി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​ഴു മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ. കെ​​​മി​​​സ്ട്രി​​​യി​​​ൽ പി ​​​ബ്ലോ​​​ക് എ​​​ല​​​മെ​​​ന്‍റി​​​ൽ നി​​​ന്നും 13 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. 3ഡി ​​​ജ്യോ​​​മ​​​ട്രി​​​യി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു ക​​​ണ​​​ക്കി​​​ന്‍റെ നാ​​​ലു ചോ​​​ദ്യ​​​ങ്ങ​​​ൾ. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഓ​​​ഫ് ഡെ​​​റി​​​വേ​​​റ്റീ​​​വ്സി​​​ൽ നി​​​ന്നും 11 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഡി​​​ഫ്ര​​​ൻ​​​ഷ്യ​​​ൽ ഇ​​​ക്വേ​​​ഷ​​​ൻ​​​സ്, മ​​​ട്രി​​​സ​​​സ്, പ്രോ​​​ബ​​​ബി​​​ലി​​​റ്റി, സെ​​​റ്റ്സ് ആ​​​ൻ​​​ഡ് ഫം​​​ഗ്ഷ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നും മൂ​​​ന്നു മാ​​​ർ​​​ക്കി​​​ന്‍റെ ഓ​​​രോ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചു.

പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വ​ിധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഐ​ടി​ക​ൾ. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്. തി​രു​വ​ന​ന്ത​പു​രം, ബെ​റാം​പൂ​ർ, ഭോ​പ്പാ​ൽ, കോ​ൽ​ക്ക​ത്ത, മൊ​ഹാ​ലി, പൂ​ന, തി​രു​പ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (ഐ​സ​ർ). തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഐ​ഐ​എ​സ്ടി). റാ​യ്ബ​റേ​ലി​യി​ലെ രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യം ടെ​ക്നോ​ള​ജി. വി​ശാ​ഖ​പ​ട്ടണ​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ന​ർ​ജി, ധാൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്.

പ്രോ​ഗ്രാ​മു​ക​ൾ

ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡ് വ​​​ഴി അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ളും ദൈ​​​ർ​​​ഘ്യ​​​വും: ബി​​​ടെ​​​ക് -നാ​​​ലു വ​​​ർ​​​ഷം, ബി​​​എ​​​സ്-​​​നാ​​​ല്, ബി​​​ഫാം-​​​നാ​​​ല്, ബി​​​ഡി​​​സൈ​​​ൻ-​​​നാ​​​ല്, ബി​​​ആ​​​ർ​​​ക്ക്-​​​അ​​​ഞ്ച്, ബി​​​ടെ​​​ക്-​​​എം​​​ടെ​​​ക് ഇ​​​ര​​​ട്ട ബി​​​രു​​​ദം-​​​അ​​​ഞ്ച്, ബി​​​എ​​​സ്എം​​​എ​​​സ് ഇ​​​ര​​​ട്ട ബി​​​രു​​​ദം-​​​അ​​​ഞ്ച്, ബി​​​ടെ​​​ക്-എം​​​ബി​​​എ ഇ​​​ര​​​ട്ട ബി​​​രു​​​ദം-​​​അ​​​ഞ്ച്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ഫാം-​​​അ​​​ഞ്ച്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി-​​​അ​​​ഞ്ച്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ടെ​​​ക്-​​​അ​​​ഞ്ച്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി ടെ​​​ക്നോ​​​ള​​​ജി-​​​അ​​​ഞ്ച്.

ഡോ. ​ദീ​പു ഫി​ലി​പ്

(പ്ര​ഫ​സ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്,
ഐ​ഐ​ടി, കാ​ണ്‍​പൂ​ർ)