കൊ​​​​​ച്ചി​​​​​ൻ പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റി​​​​​ൽ സ്പോ​​​​​ർ​​​​​ട്സ് ട്രെ​​​​​യി​​​​​നി
കൊ​​​​​ച്ചി​​​​​ൻ പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റ് സ്പോ​​​​​ർ​​​​​ട്സ് ട്രെ​​​​​യി​​​​​നി (ഫു​​​​​ട്ബോ​​​​​ൾ, വോ​​​​​ളി​​​​​ബോ​​​​​ൾ) ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. നാ​​​​​ല് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

2015 മു​​​​​ത​​​​​ൽ സം​​​​​സ്ഥാ​​​​​നം/ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല/ സ്കൂ​​​​​ളി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​രി​​​​​ച്ച പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ 21.
ഫു​​​​​ട്ബോ​​​​​ൾ: 17 -23 വ​​​​​യ​​​​​സ്.
വോ​​​​​ളി​​​​​ബോ​​​​​ൾ: 17- 25 വ​​​​​യ​​​​​സ്.

വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ മി​​​​​ക​​​​​വ് തെ​​​​​ളി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് 30 വ​​​​​യ​​​​​സു​​​​​വ​​​​​രെ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
സ്റ്റൈ​​​​​ൻ​​​​​ഡ്: ഒ​​​​​ന്നാം വ​​​​​ർ​​​​​ഷം 6,500 രൂ​​​​​പ. ര​​​​​ണ്ടാം വ​​​​​ർ​​​​​ഷം 7,000 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ബ​​​​​യോ​​​​​ഡേ​​​​​റ്റ​​​​​യോ​​​​​ടൊ​​​​​പ്പം പ്രാ​​​​​യം, വി​​​​​ദ്യ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത, സ്പോ​​​​​ർ​​​​​ട്സ് യോ​​​​​ഗ്യ​​​​​ത എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം താ​​​​​ഴെ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക. വി​​​​​ലാ​​​​​സം: SECRETARY, COCHIN PORT TRUST, COCHIN-682009.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്ക്:www.cochinport.gov.in.