ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യ ഒഴിവുകൾ
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്ബ്സി​​​​​ഡി​​​​​യ​​​​​റി സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​യ​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (എ​​​​​ഐ​​​​​ടി​​​​​എ​​​​​സ്എ​​​​​ൽ) ക​​​​​ണ്ണൂ​​​​​ർ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വാ​​​​​ക്ക് ഇ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ ന​​​​​ട​​​​​ത്തു​​​​​ന്നു. 518 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. 14 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. കൂ​​​​​ടു​​​​​ത​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/ ഹാ​​​​​ൻ​​​​​ഡി​​​​​വു​​​​​മ​​​​​ണ്‍ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ്. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (പാ​​​​​ക്സ്): ഏ​​​​​ഴ് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ബി​​​​​രു​​​​​ദം. എം​​​​​ബി​​​​​എ വ്യോ​​​​​മ​​​​​യാ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം. എം​​​​​ബി​​​​​എ. ഇ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശ​​​​​ന്പ​​​​​ളം: 25300 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി മേ​​​​​യ് ഏ​​​​​ഴ്.

ജൂ​​​​​ണി​​​​​യ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് (ടെ​​​​​ക്നി​​​​​ക്ക​​​​​ൽ): ഏ​​​​​ഴ്.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. എ​​​​​ൽ​​​എം​​​​​വി ലൈ​​​​​സ​​​​​ൻ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 25,300 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് ഏ​​​​​ഴ്.

സീ​​​​​നി​​​​​യ​​​​​ർ ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 22.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശ​​​​​ന്പ​​​​​ളം: 17,890 രൂ​​​​​പ
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 44.
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​റി​​​​​വ്. മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ജൂ​​​​​ണി​​​​​യ​​​​​ർ ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ്: 44 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം, കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​റി​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 15,180 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖം: മേ​​​​​യ് നാ​​​​​ല്.

ക്യാ​​​​​ബി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: മൂ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ അ​​​​​റി​​​​​​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.
ശ​​​​​ന്പ​​​​​ളം: 17,790 രൂ​​​​​പ.
അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

ജൂ​​​​​ണി​​​​​യ​​​​​ർ ക്യാ​​​​​ബി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ അ​​​​​റി​​​​​വ്. പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 15,180 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് നാ​​​​​ല്.

സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: 21.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ/ ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ എ​​​​​യ​​​​​ർ ക​​​​​ണ്ടീ​​​​​ഷ​​​​​നിം​​​​​ഗ്/ ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്/ ബെ​​​​​ഞ്ച് ഫി​​​​​റ്റ​​​​​ർ/ വെ​​​​​ൽ​​​​​ഡ​​​​​റി​​​​​ൽ ഐ​​​​​ടി​​​​​ഐ (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി), നാ​​​​​ലു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
ശ​​​​​ന്പ​​​​​ളം: 17,890 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് അ​​​​​ഞ്ച്.

റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ്: 32.
യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​ന​​​​​ിക്ക​​​​​ൽ/ പ്രൊ​​​​​ഡ​​​​​ക‌്ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഓ​​​​​ട്ടോ മൊ​​​​​ബൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ/ ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ എ​​​​​യ​​​​​ർ ക​​​​​ണ്ടീ​​​​​ഷ​​​​​നിം​​​​​ഗ്/ ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്/ ബെ​​​​​ഞ്ച് ഫി​​​​​റ്റ​​​​​ർ/ വെ​​​​​ൽ​​​​​ഡ​​​​​റി​​​​​ൽ ഐ​​​​​ടി​​​​​ഐ (എ​​​​​ൻ​​​​​സി​​​​​വി​​​​​ടി). പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കും.
ശ​​​​​ന്പ​​​​​ളം: 17,790 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി മേ​​​​​യ് അ​​​​​ഞ്ച്.

യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഏ​​​​​ജ​​​​​ന്‍റ് കം-​​​​​പം​​​​​പ് ഡ്രൈ​​​​​വ​​​​​ർ: 21.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. എ​​​​​ച്ച്എം​​​​​വി ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 15,180 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് അ​​​​​ഞ്ച്.
ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/ ഹാ​​​​​ൻ​​​​​ഡി വു​​​​​മ​​​​​ണ്‍: 310 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം. ഇം​​​ഗ്ലീ​​​​​ഷ് ഭാ​​​​​ഷ വാ​​​​​യി​​​​​ക്കാ​​​​​നും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള അ​​​​​റി​​​​​വു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ശ​​​​​ന്പ​​​​​ളം: 13,440 രൂ​​​​​പ. അ​​​​​ഭി​​​​​മു​​​​​ഖ തീ​​​​​യ​​​​​തി: മേ​​​​​യ് ആ​​​​​റ്.

ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (പാ​​​​​ക്സ് ഹാ​​​​​ൻ​​​​​ഡി​​​​​ലിം​​​​​ഗ്), ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (റാം​​​​​പ് ഹാ​​​​​ൻ​​​​​ഡി​​​​​ലിം​​​​​ഗ്) അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലും ഓ​​​​​രോ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.
പ്രാ​​​​​യം: സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 30 വ​​​​​യ​​​​​സും മ​​​​​റ്റു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 28 വ​​​​​യ​​​​​സു​​​​​മാ​​​​​ണ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
അ​​​​​ഭി​​​​​മു​​​​​ഖം: ക​​​​​ണ്ണൂ​​​​​ർ എ​​​​​സ്എ​​​​​ൻ​​​​​പാ​​​​​ർ​​​​​ക്ക് റോ​​​​​ഡി​​​​​ലെ ബ്ലൂ ​​​​​നൈ​​​​​ൽ ഹോ​​​​​ട്ട​​​​​ലി​​​​​ലാ​​​​​ണ് അ​​​​​ഭി​​​​​മു​​​​​ഖം. സ​​​​​മ​​​​​യം. രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തു മ​​​​​ണി മു​​​​​ത​​​​​ൽ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നു​​​​​വ​​​​​രെ. എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, മെ​​​​​ഡി​​​​​ക്ക​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഫീ​​​​​സ് ഇ​​​​​ല്ല. AIR INDIA AIR TRASPORT SERVICES LTD എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റാ​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​റ​​​​​ത്തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.airindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. പൂ​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പും സ​​​​​ഹി​​​​​ത​​​​​മാ​​​​​ണ് അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന് ഹാ​​​​​ജ​​​​​രാ​​​​​വേ​​​​​ണ്ട​​​​​ത്. അ​​​​​സ​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ങ്കി​​​​​ലും പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.