ഫൗണ്ടറി ആന്‍ഡ് ഫോര്‍ജ് ടെക്‌നോളജി അഡ്വാന്‍സ്ഡ് ഡിപ്ലോമ
മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ റാ​ഞ്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫൗ​ണ്ട​റി ആ​ൻ​ഡ് ഫോ​ർ​ജ് ടെ​ക്നോ​ള​ജി അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 മാ​സം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്. ഫൗ​ണ്ട​റി ടെ​ക്നോ​ള​ജിയിലും, ഫോ​ർ​ജ് ടെ​ക്നോ​ള​ജി​യി​ലു​മാ​ണു കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. ഓ​രോ കോ​ഴ്സി​നും 46 സീ​റ്റ് വീ​ത​മാ​ണു​ള്ള​ത്.

ഓ​ട്ടോ​മൊ​ബൈ​ൽ, മെ​റ്റ​ല​ർ​ജി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക്ഷ​ൻ, മാ​നു​ഫാ​ക്ച​റിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ് എന്നിവയിൽ ഡി​പ്ലോ​മ നേ​ടി​യ​വ​ർ​ക്കും ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 24നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് റാ​ഞ്ചി, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, ന്യൂ​ഡ​ൽ​ഹി, പൂ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു പ്ര​തി​മാ​സം 2500 രൂ​പ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും.

ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​പേ​ക്ഷാ ഫീ​സും സ​ഹി​തം മേ​യ് 30 ന​കം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 250 രൂ​പ.

ബി​ടെ​ക്: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന മാ​നു​ഫാ​ക്ച​റിം​ഗ്, മെ​റ്റ​ല​ർ​ജി ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബി​ടെ​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് ജെ​ഇ​ഇ-​മെ​യി​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​ത്. ര​ണ്ടു കോ​ഴ്സു​ക​ൾ​ക്കും 60 സീ​റ്റു​ക​ൾ വീ​ത​മാ​ണു​ള്ള​ത്.

എം​ടെ​ക്: എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഫൗ​ണ്ട​റി-​ഫോ​ർ​ജ് ടെ​ക്നോ​ള​ജി, മാ​നു​ഫാ​ക്ച​റിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് ഗേ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

വി​ലാ​സം: ഡീ​ൻ, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഫൗ​ണ്ട​റി ആ​ൻ​ഡ് ഫോ​ർ​ജ് ടെ​ക്നോ​ള​ജി, റാ​ഞ്ചി834003. ഫോ​ണ്‍: 06512292022, 2290859. വെ​ബ്സൈ​റ്റ്: www.nifft.ac.in.