സര്‍ദാര്‍ പട്ടേല്‍ പോലീസ് യൂണിവേഴ്‌സിറ്റിയില്‍ പിജി പ്രോഗ്രാമുകള്‍
പോ​ലി​സിം​ഗ്, സെ​ക്യൂ​രി​റ്റി, ക്രി​മി​ന​ൽ ജ​സ്റ്റിസ് മേ​ഖ​ല​ക​ളി​ൽ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതി​നു രാ​ജ​സ്ഥാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് രൂ​പീ​ക​രി​ച്ച സ​ർ​ദാ​ർ പ​ട്ടേ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പോ​ലീ​സ്, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ്. ജോ​ധ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് മേ​യ് 18ന​കം അ​പേ​ക്ഷി​ക്ക​ണം. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. കോ​ഴ്സു​ക​ളും യോ​ഗ്യ​ത​യും.

എം​ടെ​ക്-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി: കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ലോ ഇ​ല​ക്ട്രോ​ണി​ക്സി​ലോ ബി​ടെ​ക് അ​ല്ല​ങ്കി​ൽ എം​സി​എ, എം​എസ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. ആ​കെ സീ​റ്റ് 24.

എം​എ/​എം​എ​സ്‌​സി ക്രി​മി​നോ​ള​ജി ആ​ൻ​ഡ് പോ​ലീ​സ് സ്റ്റ​ഡീ​സ്: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ.​ ക്രി​മി​ന​ൽ നി​യ​മ​ത്തി​ലും സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള അ​വ​ബോ​ധം, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ് ആ​ൻ​ഡ് എ​ബി​ലി​റ്റി, ഗ്രാ​മ​ർ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു ചോ​ദ്യ​ങ്ങ​ൾ. 30 സീ​റ്റ്.

എ​ൽ​എ​ൽ​എം/ എം​എ ക്രി​മി​നി​ൽ ലോ: 55 ​ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​യ​മ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും നി​യ​മ​പാ​ല​ന​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ബി​രു​ദ​ധാ​രി​ക​ൾ​ക്കും എം​എ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. 20 സീ​റ്റ്.
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ സോ​ഷ്യ​ൽ സ​യ​ൻ​സ്: അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സി​നു പ്ല​സ്ടു​വാ​ണു യോ​ഗ്യ​ത. ആ​കെ 40 സീ​റ്റ്. മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ് ബി​രു​ദം നേ​ടി പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.policeuniversity.ac.in.