സിവില്‍ സര്‍വീസസ്: അഭിരുചി അറിയണം
സി​​വിൽ സ​​ർ​​വീ​​സ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ഐ​​ച്ഛി​​ക വി​​ഷ​​യം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്പോ​​ൾ ഏ​​​റ്റ​​​വും അ​​​ധി​​​കം പ്രാ​​​ധാ​​​ന്യം കൊ​​​ടു​​​ക്കേ​​​ണ്ട​​​ത് സ്വ​​​ന്തം അ​​​ഭി​​​രു​​​ചി​​​ക്കും താ​​​ത്പ​​​ര്യ​​​ത്തി​​​നു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്കു ല​​​ഭി​​​ച്ച വി​​​ഷ​​​യ​​​മെ​​​ന്ന​​​തോ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ആ​​​ണ് 2017ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച വി​​​ഷ​​​യം) അ​​​ല്ലെ​​​ങ്കി​​​ൽ ഒ​​​ന്നും ര​​​ണ്ടും റാ​​​ങ്കു​​​ജേതാക്കൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ഷ​​​യ​​​മെ​​​ന്ന​​​തോ ആ​​​യി​​​രി​​​ക്ക​​​രു​​​ത് മാ​​​ന​​​ദ​​​ണ്ഡം. അ​​​ഭി​​​രു​​​ചി​​​യു​​​ള്ള വി​​​ഷ​​​യ​​​മെ​​​ടു​​​ത്തു പ​​​ഠി​​​ച്ചെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സി​​വി​​ൽ സ​​ർ​​വീ​​സ​​സ് പ​​രീ​​ക്ഷ​​യ്ക്കു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​നാ​​​വൂ.

അ​​​ഭി​​​രു​​​ചി​​​ക്കു​​​ത​​​കു​​​ന്ന​​​വി​​​ധം നി​​ര​​വ​​ധി വി​​​ഷ​​​യ​​​ങ്ങ​​​ൾ യു​​​പി​​​എ​​​സ്‌​​​സി ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. സാ​​​ഹി​​​ത്യ​​​വും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും സ​​​യ​​​ൻ​​​സും സാ​​​മൂ​​​ഹി​​​ക ശാ​​​സ്ത്ര​​​വി​​​ഷ​​​യങ്ങ​​​ളു​​​മൊ​​​ക്കെ അ​​​തി​​​ലു​​​ൾ​​​പ്പെ​​​ടും. ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​രം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ മു​​​ൻ​​​കാ​​​ല ചോ​​​ദ്യ​​​പേ​​​പ്പ​​​ർ നോ​​​ക്കു​​​ന്ന​​​തും ന​​​ല്ല​​​താ​​​ണ്. അ​​​ത് ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഉ​​​പ​​​ക​​​രി​​​ച്ചേ​​​ക്കും. അ​​​തു​​​പോ​​​ലെ ത​​​ന്നെ സി​​​ല​​​ബ​​​സും വ്യക്തമായി മനസിലാ ക്കിയിരിക്കണം.

ര​​​ണ്ടാ​​​മ​​​താ​​​യി നോ​​​ക്കേ​​​ണ്ട​​​ത് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​തയാണ്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പ​​​രി​​​ക്ഷ​​​യ്ക്ക് പൂ​​​ർ​​​ണ​​​മാ​​​യി ത​​​യാ​​​റാ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

ഇ​​​ന്ന് മി​​​ക്ക വി​​​ഷ​​​യ​​​ങ്ങ​​​ളേ​​​യും സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​ങ്ങ​​​നെ ല​​​ഭി​​​ക്കാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി മ​​​ല​​​യാ​​​ളം ​​​പോ​​​ലെ​​​യു​​​ള്ള​​​വ​​​യെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഉ​​​റ​​​വി​​​ട​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി പ​​​ഠി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണം. ഇ​​​ത് അ​​​ധ്യാ​​​പ​​​ക​​​രാ​​​കാം, കൂ​​​ട്ടു​​​കാ​​​രാ​​​കാം. സി​​​ല​​​ബ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും പ​​​ഠി​​​ക്കു​​​ക എ​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

മൂ​​​ന്നാ​​​മ​​​താ​​​യി ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​വ​​​ഗാ​​​ഹ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ക എ​​​ന്ന​​​താ​​​ണ്. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പൂ​​​ർ​​​ണമാ​​​യി സ്വ​​​യം മ​​​ന​​​സി​​​ലാ​​​ക്കു​​​ക എ​​​ന്ന​​​ത് ഐ​​​ശ്ചി​​​ക വി​​​ഷ​​​യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു കു​​​റ​​​ച്ചു ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ന​​​ല്ല അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​ഹാ​​​യം ആ​​​വ​​​ശ്യമാ​​​യി വ​​​രും.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സു​​​മാ​​​യും അ​​​തി​​​ന്‍റെ പ​​​രി​​​ക്ഷാ​​​രീ​​​തി​​​ക​​​ളു​​​മാ​​​യും പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​ഭി​​​കാ​​​മ്യം. അ​​​വ​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യി ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു​​​ത​​​രാ​​​ൻ സാ​​​ധി​​​ക്കും.

ഈ ​​​മൂ​​​ന്നു​​​കാ​​​ര്യ​​​ങ്ങ​​​ൾ - അ​​​ഭി​​​രു​​​ചി, വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത, വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​റി​​​വു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ വ​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ഐ​​​ശ്ചി​​​ക​​​വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേണ്ടത്.

മലയാളം ഉത്തരം എഴുതി പഠിക്കണം

മ​​​ല​​​യാ​​​ളം മീ​​​ഡി​​​യ​​​ത്തി​​​ൽ പ​​​ഠി​​​ച്ച​​​വ​​ർ​​ക്കും വാ​​​യ​​​ന​ ശീ​​ല​​മാ​​ക്കി​​യ​​വ​​ർ​​ക്കും ന​​ന്നാ​​യി ഇ​​ണ​​ങ്ങു​​ന്ന​​താ​​ണ് മ​​ല​​യാ​​ളം. അ​​​താ​​​യ​​​ത് ത​​​ന്‍റെ അ​​​ഭി​​​രു​​​ചി അ​​​ല്ലെ​​​ങ്കി​​​ൽ താ​​​ത്പ​​​ര്യം എ​​​ന്തി​​​ലാ​​​ണെ​​​ന്ന് കൃ​​​ത്യ​​​മാ​​​യ ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​ഠ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നോ​​​ട്ടു​​​ക​​​ളും റ​​​ഫ​​​റ​​​ൻ​​​സ് ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ പേ​​​ജു​​​ക​​​ളു​​​മൊ​​​ക്കെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​ലു​​ള്ള പ​​​ഠി​​​ത്തം മു​​​ട​​​ങ്ങു​​​ന്പോ​​​ഴോ മ​​ടു​​ക്കു​​ന്പോ​​ഴോ നോ​​​വ​​​ൽ വാ​​​യി​​​ക്കു​​​ക, അ​​​ല്ലെ​​​ങ്കി​​​ൽ ക​​​വി​​​ത വാ​​​യി​​​ക്കു​​​ക എ​​​ന്ന​​​ത് ഒ​​​രു പ​​​ഠ​​​നം എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു വി​​​നോ​​​ദ​​​പ്ര​​​വൃ​​​ത്തി​​​യാ​​​യി കാ​​​ണു​​​ക. അ​​​തുത​​​ന്നെ​​​യാ​​​ണ് മ​​​ല​​​യാ​​​ളം പ​​​ഠി​​​ക്കാ​​​ൻ ഉ​​​ചി​​​ത​​​മാ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​ലൊ​​​ന്ന്. ഓ​​​രോ ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു ക​​​ഴി​​​യു​​​ന്പോ​​​ഴും കൃ​​​ത്യ​​​മാ​​​യി അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​കാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​മെ​​​ഴു​​​തു​​​ക​​​യും അ​​​ത് അ​​​ധ്യാ​​​പ​​​ക​​​രെകൊ​​​ണ്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഒ​​​രു​​​ക്ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഭാ​​​ഗ​​​വും അ​​​തു​​​ത​​​ന്നെ​​​യെ​​​ന്നു പ​​​റ​​​യാം. ഐച്ഛിക വിഷയം എ​​​ന്ന​​​ല്ല എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ഉ​​​ത്ത​​​ര​​​മെ​​​ഴു​​​തി അ​​​ധ്യാ​​​പ​​​ക​​​രെക്കൊ​​​ണ്ടു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ക എ​​​ന്ന​​​ത് വ​​​ള​​​രെ പ്ര​​​ധാ​​​ന​​​മാ​​​ണ്. ന​​​മ്മു​​​ടെ ഉ​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​ര​​​വും മ​​​റ്റും ബോ​​​ധ്യ​​​പ്പെ​​​ടാ​​​നും സ​​​മ​​​യം ശ​​​രി​​​യാ​​​യ വി​​​ധ​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഇ​​​തു സ​​​ഹാ​​​യി​​​ക്കും. ഒ​​​രു ചോ​​​ദ്യം വാ​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​മെ​​​ഴു​​​താ​​​ൻ 7-8 മി​​​നി​​​റ്റ് മാ​​​ത്ര​​​മേ ഉ​​​ള്ളൂ എ​​​ന്നോ​​​ർ​​​ക്ക​​​ണം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഉ​​​ത്ത​​​ര​​​മെ​​​ഴു​​​തി ശീ​​​ലി​​​ക്കു​​​ക. മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ കാ​​​ര്യ​​​മെ​​​ടു​​​ത്താ​​​ൽ ഒ​​​രു നോ​​​വ​​​ലി​​​നെ അ​​​ല്ലെ​​​ങ്കി​​​ൽ ക​​​വി​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ചു മു​​​ൻ​​​കാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ചോ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി റ​​​ഫ​​​റ​​​ൻ​​​സ് ഗ്ര​​​ന്ഥ​​​ങ്ങ​​​ളും ക്ലാ​​​സ് നോ​​​ട്ടു​​​ക​​​ളും മ​​​റ്റും പ​​​ഠി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​മെ​​​ഴു​​​തേണ്ടത്.

മൂ​​​ല്യ​​​നി​​​ർ​​​ണയം​​​കൂടെ ചെ​​​യ്തു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ അ​​​തൊ​​​രു നി​​​ല​​​വാ​​​ര​​​മു​​​ള്ള ഉ​​​ത്ത​​​ര​​​മാ​​​യി മാ​​​റു​​​ന്നു. പി​​​ന്നീ​​​ട് ആ ​​​ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ​​​ത്ത​​​ന്നെ പ​​​ഠി​​​ക്കാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​പ്പോ​​​ൾ സ​​​മ​​​യ​​​വും ലാ​​​ഭം.
ഈ ​​​രീ​​​തി പ​​​രീ​​​ക്ഷ​​​യ​​​ടു​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ഹാ​​​യി​​​ക്കും. അ​​​പ്പോ​​​ൾ ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ നി​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​മാ​​​യി​​​രി​​​ക്ക​​​ണം ഐച്ഛികവിഷയം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ നി​​​ങ്ങ​​​ളെ ന​​​യി​​​ക്കേ​​​ണ്ട​​​ത്. ഒ​​​രാ​​​ളു​​​ടെ പ​​​ഠ​​​ന​​​രീ​​​തി ആ​​​യി​​​രി​​​ക്കി​​​ല്ല മ​​​റ്റൊ​​​രാ​​​ളു​​​ടേ​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ്വ​​​ന്ത​​​മാ​​​യി ഒ​​​രു പ​​​ഠ​​​ന രീ​​​തി - നി​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​നും സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ച് വ​​​ള​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക. അ​​​തു കൃ​​​ത്യ​​​മാ​​​യി പി​​​ന്തു​​​ട​​​രു​​​ക. വി​​​ജ​​​യം സു​​​നി​​​ശ്ചി​​​തം.

എസ്. സമീര
(2017 സിവിൽ സർവീസ് പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്ക് ജേതാവ്‌ )