എ​യിം​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഷെ​ഡ്യൂ​ൾ
രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ (എ​യിം​സ്) എം​ബി​ബി​എ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 25നും 26​നും ന​ട​ത്തും. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് അ​ഞ്ചി​നാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്നത്.​

ന്യൂ​ഡ​ൽ​ഹി​യി​ലെ എ​യിം​സി​നു പു​റ​മെ എ​യിം​സ് പ​ദ​വി​യു​ള്ള എ​ട്ടു സ്ഥാ​പ​ന​ങ്ങ​ളി​ലെ എം​ബി​ബി​എ​സ് അ​ഡ്മി​ഷ​നും ഈ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഋ​ഷി​കേ​ശ്, ജോ​ധ്പുർ, ഭോ​പ്പാ​ൽ, റാ​യ്പുർ, ഭു​വ​നേ​ശ്വ​ർ, പാ​റ്റ്ന, ഗു​ണ്ടൂ​ർ, നാ​ഗ്പുർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​യിം​സ് പ​ദ​വി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ. ആ​കെ 807 സീ​റ്റു​ക​ളാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന​ത്.
വെ​ബ്സൈ​റ്റു​ക​ൾ:www.aiimsexams.org, www.aiims.edu, www. aiims.ac.in.