കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ
എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ന​ട​ത്തു​ന്ന വി​വി​ധ ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളു​ടെ ജൂ​ലൈ സെ​ഷ​നി​ലേ​യ്ക്ക് 15 വ​രെ അ​പേ​ക്ഷി​ക്കാം.

കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബ്യൂ​ട്ടി കെ​യ​ർ, മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, സെ​ർ​ച്ച് എ​ൻ​ജി​ൻ ഒ​പ്റ്റി​മൈ​സേ​ഷ​ൻ, കൗ​ൺ​സലിം​ഗ് സൈ​ക്കോ​ള​ജി, ലൈ​ഫ്സ്കി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, അ​ക്യു​പ്ര​ഷ​ർ ആ​ൻ​ഡ് ഹോ​ളി​സ്റ്റി​ക് ഹെ​ൽ​ത്ത് കെ​യ​ർ, ക്ലാ​സി​ക്ക​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ആ​ർ​ട്സ്, ഫിനാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ്, ഡി​ടി​പി, വേ​ഡ് പ്രോ​സ​സിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഡി​പ്ലോ​മ കോ​ഴ്സി​ന് ഒ​രു വ​ർ​ഷ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ആ​റു​മാ​സ​വു​മാ​ണ് കാ​ല​യ​ള​വ്. 18 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.

വിശദവിവരങ്ങള്‍ക്ക്
www.kerala.src.gov.in;www.srcc.in എന്നീ​ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0471 2325101, 2326101.