ഉദ്യോഗമണ്ഡലിലെ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 15 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്.
ഫുൾടെെം സ്പെഷ്യലിസ്റ്റ്/ പാർടെെം സ്പെഷ്യലിസ്റ്റ്(ജനറൽ സർജറി, ജനറൽ മെഡിസിൻ, പതോളജി, ഡെന്റൽ സർജൻ): ഒഴിവ്-5,
യോഗ്യത: എംബിബിഎസ്, പിജി/തത്തുല്യം, മൂന്നു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ പിജി ഡിപ്ലോമ, ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: ഫുൾടെെം സ്പെഷ്യലിസ്റ്റ്-45 വയസു കവിയരുത്. പാർടെെം സ്പെഷ്യലിസ്റ്റ്-64 വയസു കവിയരുത്.
ഡെന്റൽ സർജൻ: ബിഡിഎസ് പ്രവൃത്തിപരിചയമുള്ള പിജിക്കാർക്ക് മുൻഗണന.
പ്രായം: 37 വയസു കവിയരുത്.
സീനിയർ റസിഡന്റ്(3 വർഷം)(ജനറൽ മെഡിസിൻ, ജനറൽ സർജറി): ഒഴിവ്-2.
യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ,
പ്രായം: 37 വയസു കവിയരുത്.
സീനിയർ റസിഡന്റ്(ഒരു വർഷം)(പീഡിയാട്രിക്സ്, ഇഎൻടി, പൾമനറി മെഡിസിൻ, കാഷ്വാലിറ്റി): ഒഴിവ് -6.
യോഗ്യത: പിജി ബിരുദം/ പിജി ഡിപ്ലോമ, പിജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംബിബിഎസിനു ശേഷം രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ (അതിൽ ഒരു വർഷം ബന്ധപ്പെട്ട സ്പെഷൽറ്റിയിലുള്ള പരിചയമാവണം) പരിഗണിക്കും.
പ്രായം: 37 വയസു കവിയരുത്.
ആയുർവേദ ഫാർമസിസ്റ്റ്: ഒരു ഒഴിവ്.
യോഗ്യത: മെട്രിക്കുലേഷൻ. ആയുർവേദ ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ് കവിയരുത്.
ഹോമിയോപ്പതി ഫാർമസിസ്റ്റ്: ഒരു ഒഴിവ്.
യോഗ്യത: ഹോമിയോപ്പതിക് ഫാർമസി ഡിപ്ലോമ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ് കവിയരുത്.
2018 ഓഗസ്റ്റ് എട്ട് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 250 രൂപ. എസ്സി/എസ്ടി വിഭാഗക്കാർക്ക് അന്പതു രൂപ മതി. സ്ത്രീകൾക്കും ഫീസ് വേണ്ട. ESI Fund Account No. 1 എന്ന പേരിൽ കളമേശരിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഓഗസ്റ്റ് എട്ടിന് ആവശ്യമായ രേഖകൾ സഹിതം ഉദ്യോഗമണ്ഡലിലെ ഇഎസ്ഐ ആശുപത്രിയിൽ ഇൻർവ്യൂവിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.esic.nic.in സന്ദർശിക്കുക.
വിലാസം:
ESIC Hospital,
Udyogamandal,
Eranakulam-683501.
വിശദവിവരങ്ങൾക്ക്:
www.esic.nic.in