പ്രതിഭാശാലികള്‍ക്ക് പറന്നുയരാന്‍ യംഗ് ഇന്ത്യ ഫെല്ലോഷിപ്പ്
ആ​കാ​ശം അ​തി​രി​ടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കി യം​ഗ് ഇ​ന്ത്യാ ഫെ​ലോ​ഷി​പ്. വൈ​വി​ധ്യ​മാ​ർ​ന്ന പാ​ഠ്യ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ഗ​ത്ഭ​രായ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉപരി പഠനത്തിനുള്ള അ​വ​സ​ര​മാ​ണ് അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി ഒ​രു​ക്കു​ന്ന യം​ഗ് ഇ​ന്ത്യാ ഫെ​ലോ​ഷി​പ്. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി ലാ​ഭേഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​യ അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മാ കോ​ഴ്സാ​ണ് ഇ​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കാ​ൾ​ട്ടണ്‍ കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ഷി​ഗ​ണ്‍, കിം​ഗ്സ് കോ​ള​ജ് ല​ണ്ട​ൻ, ട്രി​നി​റ്റി കോ​ള​ജ് ഡ​ബ്ലി​ൻ, സ​യ​ൻ​സ​സ് പോ ​പാ​രി​സ്, യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി, വെ​ല്ല​സ്ലി കോ​ള​ജ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഫെ​ലോ​ഷി​പ് ന​ൽ​കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ക​രാ​ർ അ​നു​സ​രി​ച്ച് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളാ​ണ് ഫെ​ലോ​ഷി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലി​റ്റ​റേ​ച്ച​ർ, ജെ​ൻ​ഡ​ർ സ്റ്റ​ഡീ​സ്, ഹി​സ്റ്റ​റി, ആ​ർ​ട് അ​പ്രീ​സി​യേ​ഷ​ൻ, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ തി​ങ്കിം​ഗ്, സൈ​ക്കോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഫെ​ലോ​ഷി​പ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ധ്യാ​പ​ക​രാ​ണ് ഫാ​ക്ക​ൽ​റ്റി​യാ​യി എ​ത്തു​ന്ന​ത്. കൂ​ടാ​തെ രാ​ജ്യ​ത്തെ മു​ന്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്രൊ​ജ​ക്ട് ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ബി​രു​ദ​മോ നേ​ട​ിയവ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 മേ​യ് 31ന് 28 ​വ​യ​സ് ക​വി​യ​രു​ത്. അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല. ഓ​രോ അ​പേ​ക്ഷ​യും വി​ല​യി​രു​ത്തി​യ ശേ​ഷം ടെ​ലി​ഫോ​ണി​ക് ഇ​ന്‍റ​ർ​വ്യു, ത​ത്സ​മ​യ ഉ​പ​ന്യാ​സ ര​ച​ന, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

നി​ശ്ചി​ത തീ​യ​തി​ക്ക​കം മൂ​ന്നു ഘ​ട്ട​മാ​യാ​ണ് അ​ഡ്മി​ഷ​ൻ. ആ​ദ്യ റൗ​ണ്ടി​ലേ​ക്ക് ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. ടെ​ലി​ഫോ​ണി​ക് ഇ​ന്‍റ​ർ​വ്യു ജ​നു​വ​രി 31 ന​കം ന​ട​ത്തും. ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ജ​നു​വ​രി 20 നും ​ഇ​ട​യ്ക്ക് ഇ​ന്‍റ​ർ​വ്യു​വും ന​ട​ത്തും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​സാ​ന സെ​ല​ക്ഷ​ൻ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള അ​പേ​ക്ഷ ന​വം​ബ​ർ 16നു ​സ്വീ​ക​രി​ച്ചു തു​ട​ങ്ങും. അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 15. ടെ​ലി​ഫോ​ണി​ക് ഇ​ന്‍റ​ർ​വ്യു ന​വം​ബ​ർ 26നും ​മാ​ർ​ച്ച് 29 ന​ക​വും പൂ​ർ​ത്തി​യാ​ക്കും. അ​വ​സാ​ന സെ​ല​ക്ഷ​ൻ ഏ​പ്രി​ൽ ഒ​ന്നി​ന് മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള അ​പേ​ക്ഷ ജ​നു​വ​രി 16നു ​സ്വീ​ക​രി​ച്ചു തു​ട​ങ്ങും. അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 30. ജൂ​ണ്‍ ഒ​ന്നി​നു തെ​ര​ഞ്ഞെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കും.

6.60 ല​ക്ഷം രൂ​പ ട്യൂ​ഷ​ൻ ഫീ​സ് ഉ​ൾ​പ്പ​ടെ 8.35 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ്. ഇ​ത് സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.ashoka.edu.in. ഫോ​ണ്‍: +91 11 30506130. വി​ലാ​സം: അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, പ്ലോ​ട് 2, രാ​ജീ​വ് ഗാ​ന്ധി എ​ഡ്യൂ​ക്കേ​ഷ​ൻ സി​റ്റി, കു​ണ്ട്‌​ലി, ഹ​രി​യാ​ന 131029.