അറിവിന്റെ ഒളിമ്പിക്‌സിനു ഒരുങ്ങാം
അ​ടി​സ്ഥാ​ന ശാ​സ്ത്ര ശാ​ഖ​ക​ളി​ൽ രാ​ജ്യാ​ന്ത​ര ഒ​ളി​ന്പ്യാ​ഡി​ലേ​ക്കു ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, അ​സ്ട്രോ​ണ​മി, ജൂ​ണി​യ​ർ സ​യ​ൻ​സ് മേ​ഖ​ല​ക​ളി​ൽ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ്സി​ലേ​ക്കു ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ചി​ന്‍റെ കീ​ഴി​ലു​ള്ള ഹോ​മി ഭാ​ഭാ സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ (എ​ച്ച്ബി​സി​എ​സ്ഇ) ആ​ണ് നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡി​ന്‍റെ സം​ഘാ​ട​ക​ർ. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സ്ക്സ് ടീ​ച്ചേ​ഴ്സും (ഐ​എ​പി​ടി) ഇ​തു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ഐ​എ​പി​ടി​ക്കാ​ണ്.

മാ​ത്ത​മാ​റ്റി​ക്സ് ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് 1989 മു​ത​ലാ​ണ് ഇ​ന്ത്യ അ​ന്താ​രാ​ഷ്‌്ട്ര വേ​ദി​ക​ളി​ൽ മാ​റ്റു​ര​യ്ക്കാ​ൻ ആ​രം​ഭി​ച്ച​ത്. 1997-98ൽ ​എ​ച്ച്ബി​സി​എ​സ്ഇ​യും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​ക്സ് ടീ​ച്ചേ​ഴ്സും (ഐ​എ​പി​ടി) കൈ​കോ​ർ​ത്തു​കൊ​ണ്ട് ഇ​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ആ​ദ്യം ഫി​സി​ക്സ് ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് കെ​മി​സ്ട്രി, ബ​യോ​ള​ജി, അ​സ്ട്രോ​ണ​മി ഒ​ളി​ന്പ്യാ​ഡു​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​കു​ക​യും ചെ​യ്തു. ഈ ​ഒ​ളി​ന്പ്യാ​ഡു​ക​ളി​ൽ ഇ​ന്ത്യ​ൻ സം​ഘം കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​നം 2001ലും 2006​ലും 2012ലും ​വി​വി​ധ ഒ​ളി​ന്പ്യാ​ഡു​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ഇ​ന്ത്യ​ക്കു ക​രു​ത്തു പ​ക​ർ​ന്നു. 2015ൽ ​ഫി​സി​ക്സ് ഒ​ളി​ന്പ്യാ​ഡി​ന് ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ച്ചു.

നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ

അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​യ​ൻ​സ് ഒ​ളിമ്പ്യാ​ഡി​നു യു​വ പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ക്സാ​മി​നേ​ഷ​നാ​ണ് ആ​ദ്യ ക​ട​ന്പ. അ​സ്ട്രോ​ണ​മി, ബ​യോ​ള​ജി, കെ​മി​സ്ട്രി, ജൂ​ണി​യ​ർ സ​യ​ൻ​സ്, ഫി​സി​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും.

1999 ജൂ​ലൈ ഒ​ന്നി​നും 2004 ജൂ​ണ്‍ 30നും ​മ​ധ്യേ ജ​നി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​തി​നു താ​ഴെ​യു​ള്ള ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കോ ആ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ർ​ഹ​ത. 2004 ജ​നു​വ​രി ഒ​ന്നി​നും 2005 ഡി​സം​ബ​ർ 31നും ​മ​ധ്യേ ജ​നി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും താ​ഴ​ത്തെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ജൂ​ണി​യ​ർ സ​യ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ന് അ​പേ​ക്ഷി​ക്കാം.

തു​ട​ർ​ന്നു​ള്ള ഘ​ട്ടങ്ങ​ളി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്കു ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ജൂ​ണി​യ​ർ സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കാം.

നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ന് 15നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ന​വം​ബ​ർ 18നാ​ണ് ജൂ​ണി​യ​ർ സ​യ​ൻ​സ്പ​രീ​ക്ഷ. മ​റ്റു പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 25നാ​ണ്. അ​പേ​ക്ഷാ ഫീ​സ് 150 രൂ​പ. പ​രീ​ക്ഷ​യു​ടെ സി​ല​ബ​സും മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
സ്കൂ​ൾ​ത​ല ര​ജി​സ്ട്രേ​ഷ​ൻ മാ​ത്ര​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അം​ഗീ​കൃ​ത പ​രീ​ക്ഷാ കേ​ന്ദ്ര​മാ​കാ​നു​ള്ള അ​നു​മ​തി സ്കൂ​ളു​ക​ൾ നേ​ടു​ക​യും പ​ത്തു വി​ദ്യാ​ർ​ഥി​ക​ളെ​യെ​ങ്കി​ലും പ​ങ്കെ​ടു​പ്പി​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മെ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ.
ഇ​തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടു​ന്ന അ​ഞ്ചു ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മേ ര​ണ്ടാം​ഘ​ട്ട​മാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ് എ​ക്സാ​മി​നേ​ഷ​നു പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു. ഈ ​ഘ​ട്ടത്തി​ൽ 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി ഓ​രോ സം​സ്ഥാ​ന​ത്തു നി​ന്നും മു​ൻ​നി​ര​യി​ലെ​ത്തു​ന്ന പ​ത്തു പേ​രെ വീ​തം ഒ​റി​യ​ന്‍റേ​ഷ​ൻ കം ​സെ​ല​ക്ഷ​ൻ ക്യാ​ന്പി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ്

2019 ജ​നു​വ​രി​യി​ലാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡ്. കൊ​ച്ചി ഉ​ൾപ്പെടെ 18 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​തു ന​ട​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും ഒ​ളി​ന്പ്യാ​ഡ് സം​ഘം. ഓ​രോ ഘ​ട്ട​ത്തി​ലും വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ളാ​ണു വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് http://olympia ds.hbcse.tifr.res.in. www.iapt.org.in. ഫോ​ണ്‍: 080-49087030.