ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് എംസിഎ സ്‌കോളര്‍ഷിപ്പ്
കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന മെ​രി​റ്റ്- കം- ​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

പു​തി​യ​താ​യി സ്കോ​ള​ർ​ഷി​പ്പ് (ഫ്ര​ഷ്) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ച​വ​ർ​ക്ക് പു​തു​ക്കി (റി​ന്യൂ​വ​ൽ) അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 30. പ്ര​ഫ​ഷ​ണ​ൽ, സാ​ങ്കേ​തി​ക കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

അ​പേ​ക്ഷ​ക​ർ വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള മു​സ‌്‌​ലിം, ക്രി​സ്ത്യ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രും സ്വ​കാ​ര്യ/​സ​ർ​ക്കാ​ർ/​കേ​ന്ദ്ര​സ​ർ​ക്കാ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലോ/​സ്ഥാ​പ​ന​ങ്ങ​ളി​ലോ/ കോ​ള​ജു​ക​ളി​ലോ പ​ഠി​ക്കു​ന്ന​വ​ർ ആ​യി​രി​ക്ക​ണം. പ​ഠി​ക്കു​ന്ന കോ​ഴ്സി​ന് ചു​രു​ങ്ങി​യ ഒ​രു വ​ർ​ഷം അ​ധ്യ​യ​ന കാ​ല​യ​ള​വ് ഉ​ണ്ടാ​യി​രി​ക്ക​ണം. മു​ൻ​വാ​ർ​ഷി​ക ബോ​ർ​ഡ്/​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 55 ശ​താ​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം.അ​പേ​ക്ഷ​ക​ർ നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ൽ (www.scholarships.gov.in) വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

www.minorityaffairs.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും ഈ ​ലി​ങ്ക് ല​ഭ്യ​മാ​ണ്. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ നി​ർ​ദേ​ശ​ങ്ങ​ളും നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ൽ ഹോം ​പേ​ജി​ൽ ല​ഭ്യ​മാ​ണ്. സ്കോ​ള​ർ​ഷ​പ്പ് തു​ക ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ സ്വ​ന്തം പേ​രി​ലു​ള്ള സ​ജീ​വ​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ട് ത​ന്നെ അ​പേ​ക്ഷ സ​മ​യ​ത്ത് ന​ൽ​കേ​ണ്ട​താ​ണ്.